കാര്യവട്ടം ഏകദിനത്തിൽ ഇംഗ്ലണ്ട് ലയൻസിനെതിരെ ഇന്ത്യ എക്ക് ജയം

കാര്യവട്ടം ഏകദിനത്തിൽ ഇംഗ്ലണ്ട് ലയൻസിനെതിരെ ഇന്ത്യ എക്ക് ജയം. ഇംഗ്ലണ്ട് ലയൻസ് ഉയർത്തിയ 285 റൻസ് വിജയലക്ഷ്യം ഇന്ത്യ മറികടന്നത് 3 വിക്കറ്റ് ബാക്കിനിൽക്കെ. അർധസെഞ്ചുറി നേടിയ ഇഷൻ കിഷൻ ആണ് മാൻ ഓഫ് ദി മാച്ച്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ലയൻസ് തുടക്കം മുതൽ തന്നെ മികച്ച ബാറ്റിംഗ് ആണ് കാഴ്ച വെച്ചത്.ഓപ്പണർമാരായ അലക്സ് ഡേവിസും, ബെൻ ഡുക്കെട്ടും മികച്ച അടിത്തറ നൽകി.

പിന്നീട് വന്ന നായകൻ സാം ബില്ലിംഗ്സ് ഗ്രീൻഫീൽഡിന്റെ ചരിത്രത്തിലെ ആദ്യ സെഞ്ചുറി കൂടി നേടിയപ്പോൾ ഇംഗ്ളണ്ട് 285 റന്സിന്റെ വിജയലക്ഷ്യം കുറിച്ചു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എക്ക് വേണ്ടി നായകൻ അജിൻക്യ രഹാനെ മികച്ച തുടക്കം നൽകി. സാവകാശം കളിച്ച രഹാനെ 71 പന്തിൽ നിന്നും അർധസെഞ്ചുറി നേടി.

വണ് ഡൗണ് ആയി ഇറങ്ങിയ ശ്രയേഷ് അയ്യർ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ കളിയുടെ വേഗം കൂട്ടി. ശ്രയേഷിന് പിന്നാലെ വിക്കറ്റുകൾ നഷ്ടമായപ്പോൾ നിന്നു കളിച്ച ഇഷൻ കിഷൻ ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചു.

അവസാന ഓവറുകളിൽ അടിച്ചു കളിച്ച ഇഷൻ 48 പന്തിൽ നിന്നും 57 റൻസ് നേടി. ക്രുനാൽ പാൻഡ്യയും,അക്ഷർ പട്ടേലുമെല്ലാം മികച്ച കളി തന്നെ ഗ്രീൻഫീൽഡിൽ കാഴ്ചവെച്ചു.

ഇന്ത്യ എക്ക് വേണ്ടി അക്ഷർ പട്ടേലും, സിദ്ധാർഥ് കൗളും, മായങ്ക് മാർക്കണ്ഡേയയും 2 വിക്കറ്റുകൾ വീതവും നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel