ജഡ്ജി നിയമനക്കാര്യത്തിലെ കൊളീജിയം തീരുമാനത്തില്‍ അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി മുന്‍ ജഡ്ജിയും കൊളീജിയം അംഗവും ആയിരുന്ന ജസ്റ്റിസ് മഥന്‍ ബി ലോകൂര്‍

ഡിസംബര്‍ 12ന് കൊളീജിയം കൈക്കൊണ്ട തീരുമാനങ്ങള്‍ വെബ്സൈറ്റില്‍ പരസ്യപ്പെടുത്താത്തത് എന്തുകൊണ്ട് എന്നറിയില്ല.

കൊളീജിയം തീരുമാനം വെബ്സൈറ്റില്‍ അപ്പ്‌ലോഡ് ചെയ്യാന്‍ ആരോടും ആവശ്യപ്പെടേണ്ടതില്ല, അത് അപ്ലോഡ് ചെയ്യുക എന്നതാണ് രീതിയെന്ന് ലോകൂര്‍ ചൂണ്ടികാട്ടി.

രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രദീപ് നന്ദ്രജോഗ് ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോന്‍ എന്നിവരെ സുപ്രീം കോടതിയിലേക്ക് ഉയര്‍ത്താനുള്ള ഡിസംബര്‍ 12 ലെ കൊളീജിയം തീരുമാനം എങ്ങനെ മാറി എന്നറിയില്ല.

പുതിയ ജഡ്ജിമാരുടെ പേരുകളെ കുറിച്ച് തന്നെ അറിയിച്ചിരുന്നില്ല.കൊളീജിയം തീരുമാനം പരസ്യപ്പെടുത്താത്തതില്‍ അതൃപ്തിയുണ്ടന്നും മഥന്‍ ബി ലോകുര്‍ ദില്ലിയില്‍ പറഞ്ഞു.

‘കൊളീജിയം തീരുമാനം വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്യലാണ് സാധാരണ രീതി. എന്നാല്‍ അത് നടക്കാത്തതില്‍ അതൃപ്തിയുണ്ട്. സുപ്രീം കോടതി അടക്കം എല്ലാ സ്ഥാപനങ്ങളിലും സുതാര്യത വേണം’.

ജഡ്ജി ആയിരിക്കുമ്പോഴും ഇതേ നിലപാട് തന്നെയായിരുന്നു തനിക്കെന്നും ലോകൂര്‍ കൂട്ടി ചേര്‍ത്തു. അഭിഭാഷക കൂട്ടായ്മയുടെ വെബ് സൈറ്റായ ദി ലീഫ് ലറ്റ് ദില്ലിയില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മുന്‍ ജസ്റ്റിസിന്റെ പ്രതികരണം.

2018 ജനുവരിയില്‍ നാലു ജസ്റ്റിസുമാര്‍ വാര്‍ത്താസമ്മേളനം നടത്തിയതിലൂടെ സുപ്രീംകോടതിയില്‍ കൂടുതല്‍ സുതാര്യത ഉണ്ടാക്കാന്‍ സാധിച്ചുവെന്നും കൊളീജിയം ശുപാര്‍ശകള്‍ക്ക് മേല്‍ സര്‍ക്കാര്‍ അടയിരിക്കുന്ന സാഹചര്യം പലപ്പോഴും ഉണ്ടായിട്ടുണ്ടെന്നും ജസ്റ്റിസ് ലോകൂര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News