കരിങ്കടലില്‍ കപ്പലപകടം: ആറ് ഇന്ത്യക്കാര്‍ മരിച്ചു; രണ്ട് മലയാളികള്‍ ഉള്‍പ്പെടെ നാല് പേരെ രക്ഷപ്പെടുത്തി

മോസ്‌കോ: ക്രിമിയയിലെ ചാവുകടലിൽ ഉണ്ടായ കപ്പലപകടത്തിൽ 6 ഇന്ത്യക്കാർ മരിച്ചു. മലയാളിയായ ആശിഷ്‌ അശോക്‌ നായർ ഉൾപ്പെടെ നാലുപേരെ രക്ഷപ്പെടുത്തി. ആറുപേരെ ഇനിയും കണ്ടെത്തിയിട്ടില്ല. 15 ഇന്ത്യക്കാരാണ്‌ കപ്പലിൽ ഉണ്ടായത്‌.

തിങ്കളാഴ്‌ചയാണ്‌ പുറംകടലിൽ മറ്റൊരു കപ്പലിലെ ടാങ്കറിലേക്ക്‌ ഇന്ധനം നിറക്കുന്നതിനിടെ കപ്പലിൽ സ്‌ഫോടനമുണ്ടായത്‌.

ഇന്ത്യ, തുർക്കി, ലിബിയ രാജ്യങ്ങളിലെ ജീവനക്കാരാണ്‌ കപ്പലിലുള്ളത്‌. ഒരു കപ്പലിൽ 8 ഇന്ത്യക്കാരും 9 തുർക്കിക്കാരുമാണുള്ളത്‌. മറ്റൊന്നിൽ 7 ഇന്ത്യക്കാരുൾപ്പെടെ 15 ജീവനക്കാരുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here