ലെനിൻ പ്രതിമ തിരുനെൽവേലിയിൽ അനാച്ഛാദനം ചെയ്തു

ഒക്ടോബർ വിപ്ലവനായകനും ലോക തൊഴിലാളി വർഗ പ്രസ്ഥാനത്തിന്റെ നേതാവുമായ ലെനിന്റെ 12 അടി ഉയരമുള്ള പ്രതിമ തിരുനെൽവേലിയിൽ അനാഛാദനം ചെയ്തു. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിനു മുന്നിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് പ്രതിമ അനാഛാദനം ചെയ്തത്.

ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം ത്രിപുരയിലാകെ നടന്ന അക്രമങ്ങൾക്കിടയിൽ ബെലോണിയയിലുള്ള ലെനിൻ പ്രതിമ തകർത്തിരുന്നു.

ഇതേത്തുടർന്നാണ് തിരുനെൽവേലിയിൽ ലെനിൻ പ്രതിമ സ്ഥാപിക്കാൻ സിപിഐ എം ജില്ലാ കമ്മിറ്റി തീരുമാനിച്ചത്. എഗ്മൂർ ഫൈൻ ആർട്സ് കോളേജ് പ്രിൻസിപ്പാളായിരുന്ന ചന്ദ്രുവാണ് പ്രതിമ നിർമ്മിച്ചത്.

ചടങ്ങിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണനും പങ്കെടുത്തു. ലോക‌് സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യൻജനതയും നരേന്ദ്ര മോഡിയും തമ്മിലായിരിക്കും പോരാട്ടമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.

ബിജെപി വിരുദ്ധ വോട്ടുകൾ പരമാവധി സമാഹരിക്കുകയാണ് ലക്ഷ്യം. തമിഴ്നാട്ടിൽ ബിജെപിക്കും എ ഐ എ ഡി എം കെക്കുമെതിരായ നിലപാടാണ് സ്വീകരിക്കുക. ബംഗാളിൽ ബിജെപിക്കും തൃണമൂലിനുമെതിരായ നിലപാടാണ്.

ജനാധിപത്യ സംവിധാനത്തിൽ പ്രധാനമന്ത്രി സ്ഥാനാർഥിയെ നേരത്തേ പ്രഖ്യാപിച്ചിട്ടല്ല തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പ്രധാനമന്ത്രിയാകാൻ കഴിയുന്ന ധാരാളം പേരുണ്ടെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News