ക്രിസ്തുമസ് ബംബർ ഭാഗ്യം കടാക്ഷിച്ചവരില്‍ ഈ പുറമ്പോക്ക് താമസക്കാരനും

ക്രിസ്തുമസ് ബംബർ ലോട്ടറി കമ്മീഷൻ പുറമ്പോക്ക് താമസക്കാരന്. കൊല്ലം സ്വദേശി അനിക്കാണ് ഭാഗ്യകടാശം. ബംബർ വിറ്റവകയിൽ ലഭിക്കുക.

കരിക്കോടുള്ള ഡീലറിൽ നിന്നു അനി വാങ്ങിയ ഭാഗ്യകുറിക്കാണ് ബംബർ സമ്മാനം. ആർക്കാണ് ആ സമ്മാനത്തിനർഹമായ ടിക്കറ്റ് വിറ്റതെന്ന് അനിക്കോർമയില്ല.

കഴിഞ്ഞ മാസം 16 നാണ് 100 ടിക്കറ്റ് വാങ്ങിയത്. 95 ടിക്കറ്റുകളും വിറ്റുപോയി. ബാക്കി 5 എണ്ണം കയ്യിലുണ്ട്. കൊല്ലം ഓലയിൽ ഡിപ്പോ പുരയിടം പഴഞ്ഞിത്തറ കായൽ വാരത്ത് വീട്ടിൽ ഇപ്പോൾ സന്തോഷത്തിന്റെ ഭാഗ്യം കൂടി വന്നു ചേർന്നു.

ദാരിദ്ര്യം മാത്രം കൈമുതലായുള്ള അനിക്കും കുടുമ്പത്തിനും ക്രിസ്സ്മസ്സ് ബംബർ ഭാഗ്യകുറിയുടെ കമ്മീഷൻ തേടിയെത്തുമ്പോൾ അത് അർഹതയുള്ള കരങ്ങളിലേക്കു തന്നെയെന്നത് ആശ്വാസം പകരുന്നു.

പുറമ്പോക്ക് മണ്ണിൽ ഭാര്യ ബിന്ദു,മക്കൾ അമ്മുവും ,അഞ്ജന എന്നിവരുമൊത്ത് താമസിക്കുന്ന അനിക്ക് കേരള സർക്കാരിന്റെ അപ്രതീക്ഷിത സമ്മാനനമാണ് ബംബറിന്റെ കമ്മീഷൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News