കേബില്‍ ടിവി സംഘടനകള്‍ ഇന്ന് ചാനലുക‍ള്‍ ഓഫാക്കി കരിദിനം ആചരിക്കുന്നു; ട്രായ് നടപ്പാക്കുന്ന താരിഫ് ഓര്‍ഡര്‍ കേബില്‍ ടിവി വരിക്കാരെയും, കേബിള്‍ ഓപ്പറേറ്റര്‍മാരെയും പ്രതികൂലമായി ബാധിക്കുന്നതെന്ന് സിഐടിയു 

പേ ചാനലുകളുടെ മാക്സിമം നിരക്ക്, 10 രൂപയായി നിജപ്പെടുത്തുക, കേബില്‍ ടിവി ബേസിക് നിരക്ക്ക 150 ചാനലുകള്‍ക്ക് 200 രൂപയായി നിശ്ചയിക്കുക, 45-55 LCO-MSO അനുപാതം 70 30 ശതമായമായി പുനര്‍ നിശ്ചയിക്കുക, പേ ചാനല്‍ നിരക്കിന്‍റെ 50% MSO-LCO വിഹിതമായി നല്‍കുക, വെെദ്യുത പോസ്റ്റ് വാടകയില്‍ ഇളവും വാര്‍ഷിക വര്‍ധനവും ഒ‍ഴിവാക്കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട്, ഇന്ത്യയിലെ കേബില്‍ ടിവി സംഘടനകള്‍, ഇന്ന് ( ജനു.24ന് ) ചാനലുക‍ള്‍ ഓഫാക്കി,കരിദിനം ആചരിക്കുന്നു.

സ്വയം തൊ‍ഴില്‍ സംരഭകരായ കേബില്‍ ടിവി  ഓപ്പറേറ്റര്‍മാരുടെ പ്രതിഷേധ സമരത്തിന്, സിഐടിയു സംസ്ഥാന സംക്രട്ടറിയേറ്റ് പിന്തുണ പ്രഖ്യാപിച്ചു.

ട്രായ് നടപ്പാക്കുന്ന താരിഫ് ഓര്‍ഡര്‍ കേബില്‍ ടിവി വരിക്കാര്‍ക്കും, കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്കും പ്രതികൂലമായി ബാധിക്കുന്നതും വന്‍ കിട ഇന്ത്യന്‍ വിദേശ പേ ചാനലുകളെ സഹായിക്കുന്നതുമാണ്.

നിരവധി അപാകതകള്‍ ഉള്ള താരിഫ് ഓര്‍ഡറിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട്, ട്രായ്ക്കും കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിനും നിവേദനം നല്‍കിയിട്ടുണ്ടെങ്കിലും നടപടികളെടുത്തിട്ടില്ല.

സ്വയം തൊ‍ഴില്‍, സംരംഭകരായ കേബിള്‍ ടിവി, ഓപ്പറേറ്റര്‍മാരുടെ, പ്രതിഷേധ സമരത്തിന്, സിഐടിയു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe