ഐടിഐ യൂണിയനില്‍ മു‍ഴുവന്‍ സീറ്റിലും എതിരില്ലാത്ത വിജയം നേടി, എസ്എഫ്ഐ

തിരുവനന്തപുരം: ഇന്റർ ഐടിഐ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ചരിത്രവിജയം. നാലു സീറ്റിലും എസ്എഫ്ഐ എതിരില്ലാതെ വിജയിച്ചു.

ചെയർമാനായി ചെങ്ങന്നൂർ ഗവ. വനിതാ ഐടിഐയിലെ സൽമ സുലൈമാനെയും വൈസ് ചെയർമാനായി കളമശേരി ഗവ. ഐടിഐയിലെ വി എ മുഹമ്മദ് റമീസിനെയും തെരഞ്ഞെടുത്തു.

കാസർകോട് ഗവ. ഐടിഐയിലെ നന്ദലാലാണ‌് ജനറൽ സെക്രട്ടറി. ജോ. സെക്രട്ടറി ധനുവച്ചപുരം ഗവ. ഐടിഐയിലെ എം വി ആദർശ.

ഉജ്വല വിജയം സമ്മാനിച്ച മുഴുവൻ വിദ്യാർഥികളെയും എസ‌്എഫ‌്ഐ സംസ്ഥാന പ്രസിഡന്റ‌് വി എ വിനീഷും സെക്രട്ടറി കെ എം സച്ചിൻദേവും അഭിവാദ്യം ചെയ‌്‌തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News