യുഎഇയിലെ സ്കൂളുകളില്‍ ഈ ഭക്ഷ്യവസ്തുക്കൾക്ക് വിലക്ക്

യുഎഇയില്‍ കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് തടസ്സമാകുന്ന ഭക്ഷ്യവസ്തുക്കൾക്ക് വിദ്യാഭ്യാസ മന്ത്രാലയം സ്കൂളുകളിൽ വിലക്കേർപ്പെടുത്തി.

ഇവയുടെ പട്ടിക മന്ത്രാലയം യു.എ.ഇ.യിലെ വിദ്യാലയങ്ങൾക്ക് വിതരണം ചെയ്തു. ഹോട്ട് ഡോഗുകളും സംസ്കരിച്ച ഇറച്ചികളുമാണ് പട്ടികയിൽ ആദ്യം ഇടം പിടിച്ചിരിക്കുന്നത്.

പാകംചെയ്ത് പായ്ക്കറ്റുകളിൽ വിൽക്കുന്ന ന്യൂഡിൽസുകളും ഈ പട്ടികയില്‍ ഉണ്ട് .
ഉയർന്ന കൊഴുപ്പും സോഡിയത്തിന്റെ അളവും ഇത്തരം ഭക്ഷണത്തെ കൂടുതൽ അപകടകാരിയാക്കുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.

ലോകാരോഗ്യ നിലവാരത്തിനനുസരിച്ച് കുട്ടികൾക്ക് പോഷകാഹാരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് അധികൃതരുടെ ഈ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News