ആന്ധ്രയില്‍ കോണ്‍ഗ്രസ്-ടിഡിപി സഖ്യമില്ല; മുഴുവന്‍ സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ്

ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ തെലുങ്കുദേശം പാര്‍ട്ടിയുമായി സഖ്യത്തിനില്ലെന്ന്,കോണ്‍ഗ്രസ്. ലോക സഭാ തിരഞ്ഞടുപ്പിലും നിയമസഭാ തിരഞ്ഞടുപ്പിലും ആന്ധ്രയില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

175 നിയമസഭാ സീറ്റിലും 25 ലോക്‌സഭാ സീറ്റിലും പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കും. നേരത്തെ തെലുങ്കാനയില്‍ പാര്‍ട്ടി ടി.ഡി.പിയുമായി സഖ്യത്തിലായിരുന്നു മത്സരിച്ചത്. എന്നാല്‍, പരാജയമായിരുന്നു ഫലം. ഇതേത്തുടര്‍ന്നാണ് കോണ്‍ ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുന്നതെന്നാണ് വിലയിരുത്തല്‍.

എന്നാല്‍ ദേശീയ തലത്തില്‍ പാര്‍ട്ടിയ്ക്ക് ടിഡിപിയുമായി സഖ്യമുണ്ടായിരിക്കുമെന്നും ബന്ധം തുടരുമെന്നും
ആന്ധ്ര പ്രദോശില്‍ പാര്‍ട്ടി ചുമതലയുള്ള ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

തെലങ്കാനയില്‍ കോണ്‍ഗ്രസ്-ടി.ഡി.പി സഖ്യത്തിന് 21 സീറ്റ് മാത്രമായിരുന്നു നേടാനായത്. കഴിഞ്ഞ തവണ കോണ്‍ഗ്രസിന് ഒറ്റയ്ക്ക് 21 സീറ്റ് കിട്ടിയപ്പോള്‍ ഇത്തവണ 19 സീറ്റിലൊതുങ്ങി. 15 സീറ്റ് നേടിയ ടി.ഡി.പിയ്ക്ക് രണ്ട് സീറ്റിലാണ് ജയിക്കാനായത്.119 അംഗ നിയമസഭയില്‍ 88 സീറ്റ് നേടിയാണ് ടി.ആര്‍.എസ് അധികാരത്തിലെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News