ബാലറ്റ് പേപ്പറിലേക്ക് മടക്കമില്ല; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീന്‍ തന്നെയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറിലേക്ക് മടങ്ങില്ലെന്നും വോട്ടിംഗ് മെഷീന്‍ തന്നെ ഉപയോഗിക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ.

അതിനുവേണ്ട ഒരുക്കങ്ങള്‍ നടക്കുകയാണ്. രണ്ട് പതിറ്റാണ്ടായി ഈ മെഷീന്‍ തന്നെയാണ് തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ പേപ്പറിലേക്ക് തിരികെ പോകേണ്ട ആവശ്യമില്ലെന്നും സുനില്‍ അറോറ വ്യക്തമാക്കി.

ഇവിഎം അട്ടിമറി ആരോപണവുമായി ബന്ധപ്പെട്ട് ദില്ലി പൊലീല്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അറോറ വ്യക്തമാക്കി.

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ അട്ടിമറി നടത്തിയെന്ന് അവകാശപ്പെട്ട ഐടി വിദഗ്ധന്‍ സയ്യിദ് ഷുജയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമീഷണറുടെ വിശദികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News