ഉത്തര്‍പ്രദേശില്‍ ബിജെപി തകര്‍ന്നടിയും; മഹാസഖ്യത്തിന് 58 സീറ്റുകള്‍; കോണ്‍ഗ്രസിന് 4 സീറ്റുകള്‍: സര്‍വേ ഫലങ്ങള്‍ പുറത്ത്

ദില്ലി: ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ ഉത്തര്‍പ്രദേശില്‍ ബിജെപി തകരുമെന്ന് ഇന്ത്യാ ടുഡെ സര്‍വേ.

ഇന്ത്യ ടുഡെ മൂഡ് ഓഫ് ദ നേഷന്‍ സര്‍വേ പ്രകാരം ബിജെപിയും അപ്നാദളും ചേര്‍ന്ന് 18 സീറ്റുകളില്‍ മാത്രമേ വിജയിക്കൂ എന്ന് സര്‍വേ പറയുന്നു. മഹാസഖ്യം 58 സീറ്റുകള്‍ വിജയിക്കുമെന്നും സര്‍വേ പറയുന്നു. കോണ്‍ഗ്രസ് 4 സീറ്റുകളിലേ വിജയിക്കൂ. എന്നാല്‍ കോണ്‍ഗ്രസ് കൂടിയുള്ള സഖ്യമായിരുന്നുവെങ്കില്‍ ബിജെപി 5 സീറ്റുകളിലേക്ക് ചുരുങ്ങുമായിരുന്നുവെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.

എസ്പി ബിഎസ്പി മഹാസഖ്യം, ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിനെ നയിക്കാന്‍ പ്രിയങ്ക ഗാന്ധി, ഈ ആശങ്കകള്‍ ബിജെപിക്ക് തലവേദന സൃഷ്ടിക്കുന്നതിനിടെയാണ് യുപിയില്‍ ബിജെപിക്ക് കാലിടറുമെന്ന സര്‍വേഫലം കൂടി പുറത്ത് വന്നിരിക്കുന്നത്.

ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ ഉത്തര്‍പ്രദേശില്‍ ബിജെപി തകരുമെന്ന് ഇന്ത്യാ ടുഡെ മൂഡ് ഓഫ് ദ നേഷന്‍ സര്‍വേയാണ് പ്രവചിച്ചിരിക്കുന്നത്്. 2014ല്‍ ബിജെപിയും അപ്നാദളും ചേര്‍ന്ന് നേടിയത് 73 സീറ്റുകളാണ്.

ഈ സീറ്റുകളില്‍ 55 സീറ്റുകള്‍ നഷ്ടപ്പെട്ട് ബിജെപി 18 സീറ്റുകളിലേക്ക് ചുരുങ്ങുമെന്ന് സര്‍വേ പറയുന്നു. മഹാസഖ്യം 58 സീറ്റുകളും കോണ്‍ഗ്രസ് നാല് സീറ്റുകളും പിടിക്കും.

2014ല്‍ നിന്ന് 7 ശതമാനം വോട്ട് കുറഞ്ഞ് ബിജെപിയുടെ വോട്ട് 36 ശതമാനത്തിലെത്തും. മഹാസഖ്യം 43 ശതമാനവും കോണ്‍ഗ്രസ് 12 ശതമാനം വോട്ടും നേടും. മഹാസഖ്യത്തില്‍ കോണ്‍ഗ്രസ് കൂടി ഉണ്ടായിരുന്നെങ്കില്‍ ബിജെപി 5 സീറ്റുകളിലേക്ക് ഒതുങ്ങുമായിരുന്നെന്നും സര്‍വേ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പ്രിയങ്ക ഗാന്ധിയുടെ വരവോടെ കിഴക്കന്‍ ഉത്തര്‍പ്രദേശിലെ മുന്നാക്ക വോട്ടുകള്‍ പിടിക്കാമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. ഈ വോട്ടുകള്‍ കോണ്‍ഗ്രസ് പിടിക്കുകയാണെങ്കില്‍ ബിജെപിക്ക് കൂടുതല്‍ നഷ്ടങ്ങള്‍ ഉണ്ടാകാനും ഇടയുണ്ട്.

തെരഞ്ഞെടുപ്പ് അടുക്കുംതോറം ബിജെപിക്കെതിരായ രാഷ്ട്രീയ സാഹചര്യങ്ങള്‍ യുപിയില്‍ ഉരുത്തിരിയുന്നുണ്ടെന്ന സൂചനകൂടിയാണ് സര്‍വേഫലം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here