കനകദുർഗ്ഗയേയും ബിന്ദുവിനെയും അനുഗമിച്ചത് അജ്ഞാതരല്ല; നിരീക്ഷക സമിതിയുടെ വിമർശനത്തിന് സർക്കാരിന്റെ മറുപടി

കൊച്ചി: ശബരിമല യുവതി പ്രവേശം സംബന്ധിച്ച നിരീക്ഷക സമിതിയുടെ വിമർശനത്തിന് സർക്കാരിന്റെ മറുപടി. യുവതികളെ രഹസ്യമായി പ്രവേശിപ്പിച്ചിട്ടില്ലന്നും കനക ദുർഗ്ഗയേയും ബിന്ദുവിനെയും അനുഗമിച്ചത് അജ്ഞാതരല്ലന്നും സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

പമ്പയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാർ സിവിൽ വേഷത്തിൽ ഇരുവർക്കും സുരക്ഷ ഒരുക്കുകയായിരുന്നു. പ്രത്യേക വഴി തെരഞ്ഞെടുത്തത് യുവതികളുടെ സുരക്ഷ കണക്കിലെടുത്താണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

ബിന്ദുവും കനകദുർഗ്ഗയും ശബരിമല സന്ദർശിച്ചതിനു പിന്നാലെ സമർപ്പിച്ച റിപ്പോർട്ടിൽ നിരീക്ഷക സമിതി പോലീസിനെതിരെ ചില വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. അജ്ഞാതരായ ചിലരാണ് ഇരുവരെയും അനുഗമിച്ചത് എന്നതടക്കമുള്ള വിമർശനങ്ങളായിരുന്നു റിപ്പോർട്ടിൽ ഉണ്ടായിരുന്നത്.

ഇതിനെതിരെയാണ് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. യുവതികളെ രഹസ്യമായി ശബരിമലയിൽ എത്തിച്ചു എന്ന വാദം ശരിയല്ല. മാത്രവുമല്ല ഇവരെ അജ്ഞാതർ അനുഗമിച്ചു എന്ന ആരോപണവും വസ്തുതാവിരുദ്ധമാണ്.

യുവതികളെ അനുഗമിച്ചത് പോലീസ് ഉദ്യോഗസ്ഥർ തന്നെയാണ്. പമ്പയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ സിവിൽ വേഷത്തിൽ ഇരുവർക്കും സുരക്ഷ ഒരുക്കുകയായിരുന്നു.

സാധാരണ ഭക്തർ പ്രവേശിക്കുന്ന വഴിയിലൂടെ യല്ലാതെ ഇരുവരെയും കൊണ്ടുപോയത് യുവതികളുടെ സുരക്ഷ കണക്കിലെടുത്താണ്.

ശബരിമല സന്ദർശനത്തിന് എത്തിയ സ്ത്രീകൾക്ക് നേരെ മുൻപ് ചിലർ അക്രമം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരത്തിൽ സുരക്ഷ ഒരുക്കാൻ തീരുമാനിച്ചതെന്നും റിപ്പോർട്ടിലുണ്ട് റിപ്പോർട്ട് കോടതി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കുന്നതിനായി മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News