ലീഗ് മൂന്നാം സീറ്റ് ആവശ്യപ്പെടണമെന്ന് സമസ്ത; ഇക്കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്നും സമസ്തയുടേത് അവരുടെ മാത്രം അഭിപ്രായമെന്നും കെപിഎ മജീദ്

കോഴിക്കോട്: ലോക് സഭാ തെരഞ്ഞെടുപ്പില്‍ ലീഗ് മൂന്നാം സീറ്റ് ആവശ്യപ്പെടണമെന്ന് സമസ്ത. സമവായ ശൈലി അവസാനിപ്പിക്കണമെന്നും സമസ്ത മുഖപത്രം. എന്നാല്‍ മൂന്നാം സീറ്റിന്റെ കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്ന് സമസ്ത പറഞ്ഞത് അവരുടെ മാത്രം അഭിപ്രായമെന്നും ലീഗ് ജനറല്‍ സെക്രട്ടറി കെ.പി എ മജീദ് പറഞ്ഞു.

കോണ്‍ഗ്രസിന് കീഴടങ്ങുന്ന മുസ്ലിം ലീഗ് നിലപാടിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് സമസ്ത ഉന്നയിച്ചിരിക്കുന്നത്. കാലങ്ങളായി തുടരുന്ന സമവായ ശൈലി ലീഗ് നേതൃത്വം ഉപേക്ഷിക്കണം. ലോക് സഭാ തിരഞ്ഞെടുപ്പില്‍ ലീഗ് മൂന്നാമതൊരു സീറ്റ് കൂടി ആവശ്യപ്പെടണമെന്നും സമസ്തയുടെ മുഖപത്രത്തിലെ മുഖ പ്രസംഗത്തില്‍ ആവശ്യപ്പെടുന്നു.

തോല്‍ക്കുന്ന സീറ്റാണെങ്കില്‍ കൂടി ഏറ്റെടുത്ത് മല്‍സരിക്കണം. തോറ്റവര്‍ കൂടി എഴുതിച്ചേര്‍ത്തതാണ് ലീഗിന്റെയും മുസ്ലീം സമുദായത്തിന്റെയും ചരിത്രം. പാര്‍ലമെന്റില്‍ മുസ്ലീം പ്രതിനിധികളുടെ എണ്ണം കുറഞ്ഞ് വരികയാണ്. ഈ ഘട്ടത്തില്‍ മുസ്ലീം ലീഗ് കൂടുതല്‍ സീറ്റുകളില്‍ മല്‍സരിക്കേണ്ടത് അത്യാവശ്യമാണെന്നും സമസ്ത പറയുന്നു.

അതേസമയം, സമസ്ത പറഞ്ഞത് അവരുടെ അഭിപ്രായം മാത്രമാണെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കി. പാര്‍ട്ടി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ലീഗ് ജനറല്‍ സെക്രട്ടറി ഗജഅ മജീദ് പറഞ്ഞു.

എന്നാല്‍ സമസ്ത ഉള്‍പ്പെടെയുള്ള വിവിധ മുസ്ലീം സംഘടനകളുടെ ഭാഗത്ത് നിന്നും സമ്മര്‍ദ്ദം ശക്തമായ സാഹചര്യത്തില്‍ ലീഗ് മൂന്നാമതൊരു സീറ്റ് കൂടി ആവശ്യപ്പെടാനാണ് സാധ്യത.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News