ഫുട്‌ബോള്‍ പ്രേമിയായ ആമിനയുടെ കഥയുമായി പന്ത് തിയേറ്ററുകളിലേക്ക്; മഞ്ജുവിന്റെ കടുത്ത ആരാധിക റാബിയാ ബീഗവും ചിത്രത്തില്‍

ഫുട്‌ബോളിനെ ഏറെ ഇഷ്ടപെടുന്ന ആമിന എന്ന കൊച്ചുപെണ്‍കുട്ടിയുടെ കഥയുമായാണ് ‘പന്ത് ‘ ജനുവരി 25ന് തിയേറ്ററുകളിലേക്കെത്തുന്നത്.

2016ലെ മികച്ച ബാലതാരമായി സംസ്ഥാന അവാര്‍ഡ് നേടിയ അബനി ആദി പ്രധാന വേഷത്തിലെത്തുന്ന പന്ത് ഒരു ഗ്രാമത്തിന്റെ കഥ പറയുന്നു. പന്ത് വാങ്ങാനുള്ള ശ്രമത്തിനിടയില്‍ ആമിന ഒരു കൊലപാതകശ്രമത്തിനു സാക്ഷിയാകുന്നതിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്.

മഞ്ജുവാര്യരുടെ ആരാധികയായി സോഷ്യല്‍ മീഡിയയിലുടെ താരമായി മാറിയ റാബിയാ ബീഗം പന്തിലൂടെ ആദ്യമായി വെളളിത്തിരയിലെത്തുന്നു എന്ന പ്രത്യേകതയും പന്തിനുണ്ട്.

ചെമ്മീനിലെ കറുത്തമ്മയാകാന്‍ രാമുകാര്യാട്ടും, നടന്‍ സത്യനും ആദ്യം കണ്ടെത്തിയത് റാബിയ ബീഗത്തെയായിരുന്നെങ്കിലും ചരിത്രം റാബിയ ബീഗത്തിനായി കരുതിവെച്ച നിയോഗം കൂടിയാവുകയാണ് പന്ത്. അബനി അവതരിപ്പിക്കുന്ന ആമിനയ്‌ക്കൊപ്പം റാബിയ ബീഗവും ഒരു മുത്തശ്ശിയുടെ സ്‌നേഹവുമായി സിനിമയില്‍ നിറയുകയാണ്.

ആമിനയുടെ പിതാവായി നടന്‍ വിനീതും ശക്തമായ കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. , അജു വര്‍ഗ്ഗീസ്, നെടുമുടി വേണു, ഇന്ദ്രന്‍സ്, സുധീര്‍ കരമന, ഇര്‍ഷാദ്, സുധീഷ്, ശ്രീകുമാര്‍, ജയകൃഷ്ണന്‍ എന്നിവരും ചിത്രത്തില്‍ നിര്‍ണായക വേഷങ്ങളിലെത്തുന്നുണ്ട്.

തൃശൂര്‍, പാലക്കാട്, പൊന്നാനി എന്നിവിടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. നിര്‍ണായക ഭാഗങ്ങള്‍ ഒമാനിലും ചിത്രീകരിച്ചു.

അപ്പോജി ഫിലീംസിന്റെ ബാനറില്‍ എത്തുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ഷാജി ചങ്ങരംകുളമാണ്. ഒരു നാടിന്റെ സംസ്‌ക്കാരത്തിലൂടെയും മിത്തുകളിലൂടെയുമാണ് സിനിമ സഞ്ചരിക്കുന്നത്. നന്‍മ നിറഞ്ഞ ഈ കുടുംബ ചിത്രം കുട്ടികള്‍ക്കും ഫുട്‌ബോള്‍ ആരാധകര്‍ക്കും ഏറെ ഇഷ്ടപ്പെടുമെന്ന് സംവിധായന്‍ ആദി പറയുന്നു. പരസ്യ സംവിധായകന്‍ കൂടിയായ ആദിയുടെ രണ്ടാമത്തെ ചിത്രമാണ് ‘പന്ത് ‘.

ഛായാഗ്രഹണം അശ്വഘോഷനും മേക്കപ്പ് മനോജ് അങ്കമാലിയും കലാസംവിധാനം വിനോദ് ഗുരുവായൂരും നിര്‍വ്വഹിക്കുന്നു. ഇഷാന്‍ ദേവാണ് സംഗീതം നല്‍കിയിരിക്കുന്നത്. മനേഷ് എം.പി (ഹരി ദേവ പ്രസീത ),ഷംസുദ്ദീന്‍ കുട്ടോത്ത് എന്നിവരുടേതാണ് വരികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News