എസ്എഫ്ഐ മുഖമാസിക സ്റ്റുഡന്റ് സ്ട്രഗിളിന്റെ ഓൺലൈൻ എഡിഷൻ പ്രകാശനം ചെയ്തു

എസ്എഫ്ഐ മുഖമാസിക സ്റ്റുഡന്റ് സ്ട്രഗിളിന്റെ ഓൺലൈൻ എഡിഷൻ പ്രകാശനം ചെയ്തു. സി പി ഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രകാശനം നിർവഹിച്ചു.

1973 ൽ ആരംഭിച്ച മാസികയുടെ ഓൺലൈൻ പതിപ്പാണ് മുൻ എഡിറ്റർ കൂടിയായ സീതാറാം യെച്ചൂരി പ്രകാശനം ചെയ്തത്.

ഓൺലൈൻ വായന വര്ധിക്കുന്ന പുതിയ കാലത്ത് എസ് എഫ് ഐ യുടെ പരിശ്രമം അഭിനന്ദനാർഹമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.

രാജ്യത്തെ വിവിധ വിദ്യാഭ്യാസ രാഷ്ട്രീയ സാമൂഹ്യ സംഭവ വികാസങ്ങളിൽ എസ് എഫ് ഐ യുടെ നിലപാട് തത്സമയം തന്നെ ഓൺലൈൻ പതിപ്പിലൂടെ വ്യക്തമാക്കുമെന്നും എസ് എഫ് ഐ നേതാക്കൾ പറഞ്ഞു.

എസ് എഫ് ഐ ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു അധ്യക്ഷനായി.

സ്റ്റുഡന്റ് സ്ട്രഗിൾ എഡിറ്റർ നിതീഷ് നാരായണൻ ഓൺലൈൻ പതിപ്പിനെകുറിച്ച് വിശദീകരിച്ചു. studentstruggle.in എന്ന ലിങ്കിൽ മുഖ മാസിക ഓൺലൈനായി ലഭിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News