സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസംഗം; കെ സുധാകരനെതിരെ പ്രതിഷേധം ശക്തമാകുന്നു

സ്ത്രീ സമൂഹത്തെയാകെ അപമാനിച്ച് പ്രസംഗിച്ച കോൺഗ്രസ്സ് വർക്കിങ് പ്രസിഡന്റ് കെ സുധാകരനെതിരെ പ്രതിഷേധം ശക്തമാകുന്നു.വിവിധ വനിതാ സംഘടനകളാണ് സുധാകരന് എതിരെ പ്രതിഷേധവുമയി എത്തിയത്.കണ്ണൂരിൽ ഡിവൈഎഫ്ഐ നേതൃത്വത്തിൽ വനിതകൾ പ്രതിഷേധ പ്രകടനം നടത്തി.

പെണ്ണുങ്ങളെല്ലാം കഴിവുകെട്ടവരാണ് എന്ന കെ സുധാകരന്‍റെ പ്രസ്താവനയ്ക്ക് എതിരെയാണ് വിവിധ വനിതാ സംഘടനകൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നത്. സ്ത്രീ സമൂഹത്തെ ഒന്നടങ്കം അപമാനിക്കുന്നതാണ് സുധാകരന്റെ പ്രസ്താവന എന്നാണ് ചൂണ്ടിക്കാട്ടുന്നത്.

സ്ത്രീ വിരുദ്ധ പ്രസ്താവനയ്ക്ക് എതിരെ കണ്ണൂരിൽ ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനം നടത്തി.സ്ത്രീ വിരുദ്ധ പരാമർശങ്ങൾ നടത്തുന്നത് കോൺഗ്രസ്, ബിജെപി നേതാക്കൾ ശീലമാക്കിയിരിക്കുകയാണെന്നു ഡി വൈഎഫ്ഐ നേതാക്കൾ കുറ്റപ്പെടുത്തി.

കണ്ണൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നും ആരംഭിച്ച ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനത്തിൽ നൂറു കണക്കിന് വനിതകൾ അണിനിരന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News