“സമര വേദിയിലെത്തിയതുള്‍പ്പെടെ ചെയ്ത കാര്യങ്ങളെല്ലാം ശരിയായിരുന്നുവെന്ന് ഇപ്പോ‍ഴും വിശ്വസിക്കുന്നു”; പിന്തുണ നല്‍കേണ്ടവര്‍ അകറ്റി നിര്‍ത്തി കുറ്റപ്പെടുത്തുന്നു; സിസ്റ്റര്‍ ലൂസി കളപ്പുര

പാലക്കാട്: സമര വേദിയിലെത്തിയതുള്‍പ്പെടെ ചെയ്ത കാര്യങ്ങളെല്ലാം ശരിയായിരുന്നുവെന്ന് ഇപ്പോ‍ഴും വിശ്വസിക്കുന്നതായി സിസ്റ്റര്‍ ലൂസി കളപ്പുര. പിന്തുണ നല്‍കേണ്ടവര്‍ അകറ്റി നിര്‍ത്തി കുറ്റപ്പെടുത്തുകയാണെന്നും അവര്‍ പറഞ്ഞു. പാലക്കാട് വിക്ടോറിയ കോളേജില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു ലൂസി കളപ്പുര.

കത്തോലിക്കാ സഭയില്‍ നിന്ന് രണ്ടാംഘട്ട വിശദീകരണം നേരിടുന്നതിനിടെയാണ് സിസ്റ്റര്‍ ലൂസി പൊതുവേദിയിലെത്തി നിലപാടുകള്‍ വീണ്ടും തുറന്നു പറഞ്ഞത്.  മനസ്സാക്ഷിയോട് ചോദിച്ചാണ് ഓരോ തീരുമാനങ്ങളുമെടുത്തതെന്നും അത് ശരിയാണെന്ന് ഇപ്പോ‍ഴും വിശ്വസിക്കുന്നു

ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നവരാണ് കൂടുതലായി സമര വേദിയിലെത്തേണ്ടിയിരുന്നത്. പക്ഷേ ഞങ്ങള്‍ക്ക് പിന്തുണ നല്‍കേണ്ടവര്‍ ഞങ്ങളെ അകറ്റി നിര്‍ത്തി കുറ്റപ്പെടുത്തുന്ന സാഹചര്യമാണെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു.

ഉയര്‍ന്നു വരുന്ന സ്ത്രീ കൂട്ടായ്മകള്‍ അസമത്വത്തിനെതിരായ പോരാട്ടമാണെന്നും വലിയ പ്രതീക്ഷ നല്‍കുന്നുവെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു. വിക്ടോറിയ വനിതാ വേദിയാണ് നവോത്ഥാന കേരളത്തിലെ സ്ത്രീ അവസ്ഥകള്‍ എന്ന വിഷയത്തില്‍ സംവാദം സംഘടിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel