മുന്നോക്ക സമുദായങ്ങള്‍ക്ക് സാമ്പത്തിക സംവരണം; ഭരണ ഭരണഘടനാ ഭേദഗതി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണനയില്‍

ദില്ലി: മുന്നോക്ക സമുദായങ്ങള്‍ക്ക് സാമ്പത്തിക സംവരണം നല്‍കുന്നതിന് പാര്‍ലമെന്റ് പാസാക്കിയ ഭരണഘടനാ ഭേദഗതി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.

സംഘടനയായ യൂത്ത് ഫോര്‍ ഇക്വാളിറ്റിയ്ക്കു പുറമെ ജീവന്‍ കുമാര്‍, വിപിന്‍ കുമാര്‍, ഭാരതീയ പവന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.

ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയി, ജസ്റ്റിസ് സജ്ഞീവ് ഖന്ന എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

സംവര്‍ണത്തിന് സാമ്പത്തിക പിന്നോക്കാവസ്ഥ മാനദണ്ഡം ആക്കുന്നത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് ഹര്‍ജികളിലെ പ്രധാന വാദം. ഭരണഘടന ഭേദഗതി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.]

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News