ജയലളിതയുടെ കോടനാട് എസ്റ്റേറ്റിലെ കവര്‍ച്ച; കൊലപാതകങ്ങളെ കുറിച്ചും അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതിയില്‍ 

ദില്ലി: 2017 ഏപ്രില്‍ 17ന് ജയലളിതയുടെ കോടനാട് എസ്റ്റേറ്റില്‍ നടന്ന കവര്‍ച്ചയെ കുറിച്ചും, അതിനു ശേഷം ഉണ്ടായ കൊലപാതകങ്ങളെ കുറിച്ചും അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.

ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയി ജസ്റ്റിസ് സജ്ഞയ് ഖന്ന എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. സിബിഐ അന്വേഷണം ആവിശ്യപ്പെട്ട് ട്രാഫിക് രാമസ്വാമിയാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.

കവര്‍ച്ചയിലും കൊലപാതകത്തിലും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിക്ക് പങ്കുണ്ടെന്ന് ചൂണ്ടി കാട്ടിയാണ് ഹര്‍ജി. കഴിഞ്ഞ ദിവസം പ്രതികളുടെ വെളിപ്പെടുത്തലുകളുണ്ടായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് രാമസ്വാമി സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.

കവര്‍ച്ചാ കേസിലെ രണ്ടാം പ്രതി കെ വി സയന്‍, മൂന്നാംപ്രതി മനോജ് എന്നിവരാണ് വീഡിയോയിലൂടെ പളനിസ്വാമിയുടെ പങ്ക് വെളിപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News