കേന്ദ്രത്തിന് ഗവര്‍ണറുടെ വിമര്‍ശനം; ശബരിമലയില്‍ കോടതി വിധി നടപ്പിലാക്കും; ജാതി, മത വിവേചനങ്ങൾക്കെതിരെയുള്ള പോരാട്ടത്തിൽ കേരളം മാതൃക; സംസ്ഥാന സര്‍ക്കാറിന്‍റെ നേട്ടങ്ങള്‍ വ്യക്തമാക്കി ഗവര്‍ണറുടെ നയ പ്രഖ്യാപനം

സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ എണ്ണി എണ്ണി പറഞ്ഞ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം.

ആര്‍ദ്രം, ലൈഫ്, ഹരിത കേരളം തുടങ്ങിയ മിഷനുകള്‍ വിജയകരമായി മുന്നോട്ട് പോകുന്നുവെന്നും ജനങ്ങളുടെ നന്മ മുന്നില്‍ കണ്ട് നല്‍കിയ വാഗ്ധാനം നിറവേറ്റുന്ന ആദ്യ സര്‍ക്കാരാണിതെന്നും ഗവര്‍ണര്‍ പറഞ്ഞു.

രോഗ പ്രതിരോധം, സുരക്ഷ, ജനങ്ങളുടെ അടിസ്ഥാനാ സൗകര്യം എന്നീ മേഖലകളില്‍ സര്‍ക്കാര്‍ സ്വീകരിച്ച നപടികള്‍ വിജയിച്ചുവെന്നും ജസ്റ്റിസ് പി സദാശിവം പറഞ്ഞു.

എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി ആയിരം ദിവസങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ജനങ്ങളുടെ സുരക്ഷക്കും നാടിന്റെ വികസനത്തിനും സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ പ്രശംസിച്ചുകൊണ്ടായിരുന്നു ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം.

കേരള ജനതക്ക് നല്‍കിയ വാഗ്ധാനങ്ങള്‍ നിറവേറ്റുന്ന ആദ്യ സര്‍ക്കാരാണിതെന്നും, സര്‍ക്കാര്‍ മുന്നോട്ട് വച്ച മിഷനുകള്‍ എല്ലാം വന്‍ വിജയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ, ആരോഗ്യ, പിന്നാക്ക, മേഖലകളില്‍ നേട്ടം കെവരിച്ചു. ഇതിനുദാഹരണമാണ് പകര്‍ച്ചവ്യാദികള്‍ തടഞ്ഞതും, ആരോഗ്യം മേഘലയില്‍ പുതിയ തസ്തികകള്‍ സൃഷ്ടിച്ചതും.

കൂടാതെ പട്ടികജാതി ഗോത്രവര്‍ഗക്കാരുടെ ക്ഷേമത്തിന് വേണ്ടി ഗോത്ര ബന്ധു പോലുള്ള പദ്ധതികള്‍ നടപ്പിലാക്കിയതും.കേന്ദ്ര ഭക്ഷ്യ ഭദ്രതാ നിയമ നടപ്പിലാക്കിയതും. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളും ജനമൈത്രീ സ്റ്റേഷനുകളാക്കി സേനയില്‍ 15% വനിതകളെ ഉള്‍പ്പെടുത്തി 4 പുതിയ വനിതാ സ്റ്റേഷനുകള്‍ നിര്‍മ്മിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെയും ഗവര്‍ണര്‍ അഭിനന്ദിച്ചു.

അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്ക് ക്ഷേമനിധിയും, ഇരിപ്പിടവും നല്‍കി ക്ഷേമപെന്‍ഷന് പ്രത്യേക കമ്പിനി നിര്‍മ്മിച്ച സര്‍ക്കാര്‍ 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി.

ഈ വര്‍ഷം 200 എണ്ണം കുടി ഇത്തരത്തില്‍ ഉയര്‍ത്തുമെന്നതിനെയും സര്‍ക്കാരിന്റെ നേട്ടമായി ഗവര്‍ണര്‍ പരാമര്‍ശിച്ചു. പുനര്‍ജനി പദ്ധതിയിലൂടെ കാര്‍ഷിക മേഖലക്ക് പുത്തനുണര്‍വ്വ് നല്‍കി.കൂടാതെ ദേവസ്വം ബോര്‍ഡില്‍ പ്രത്യേത സംവരണം ഏര്‍പ്പെടുത്തിയതും. സഹകരണ മേഖലയില്‍ കേരള ബാങ്ക് സ്ഥാപിക്കുന്നതിനുള്ള നടപടി ആരംഭിച്ചതും സര്‍ക്കാരിന്റെ അഭിമാനനേട്ടമാണ്.

പ്രവാസി മേഖലയില്‍ മലയാളികള്‍ക്കായി ഒട്ടേറെ പദ്ധതികള്‍ നടപ്പിലാക്കി. പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാനുള്ള തീരുമാനത്തിലാണ്. ട്രാന്‍സ്‌ജെന്റര്‍ പോളിസി നടപ്പിലാക്കിയും വാണിജ്യ വ്യവസായ രംഗത്ത് കേരള വ്യവസായ വാണിജ്യ നയം പ്രഖ്യാപിച്ചും സര്‍ക്കാര്‍ മുന്നോട്ട് കുതിക്കുകയാണെന്നും ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ പരാമര്‍ശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here