പ്രിയനന്ദനന് നേരെ സംഘപരിവാര്‍ ആക്രമണം; മര്‍ദ്ദിച്ച് അവശനാക്കി മുഖത്ത് ചാണക വെള്ളം ഒ‍ഴിച്ചു

തൃശൂർ: സംവിധായകൻ പ്രിയനന്ദന്‍ നേരെ സംഘപരിവാര്‍ ആക്രമണം. പ്രിയനന്ദനെ മര്‍ദ്ദിച്ച് അവശനാക്കിയ മുഖത്ത് ചാണക വെള്ളം ഒ‍ഴിച്ചു .

വല്ലച്ചിറയിൽ പ്രിയനന്ദനന്റെ  വീടിനടുത്തുള്ള കടയിൽവെച്ചാണ്‌ ആക്രമിച്ചത്‌. മർദ്ദിച്ചശേഷം പ്രിയനന്ദനന്റെ മേൽ ചാണകവെള്ളവും ഒഴിച്ചു.മർദ്ദനത്തിൽ ചെവിക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. രാവിലെയാണ്‌ ആക്രമണമുണ്ടായത്‌.

മര്‍ദ്ദിച്ചത് ബി.ജെ.പി ആര്‍ എസ് എസ് പ്രവര്‍ത്തകരാണെന്നും പൊലീസിൽ പരാതി നൽകുമെന്നും പ്രിയനന്ദൻ അറിയിച്ചു.

നേരത്തെ, ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് പ്രിയനന്ദൻ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതിനെതിരെ ആര്‍എസ്എസ് ആക്രമണം അ‍ഴിച്ചു വിട്ടിരുന്നു.

സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായ ആക്രമണമായി രുന്നു സംഘപരിവാര്‍ സെെബര്‍ പോരാളികള്‍ നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News