പ്രിയ നന്ദനനെ ആക്രമിക്കുമെന്ന് നേരത്തെ, ബിജെപി.നേതാവ് ഭീഷണിപ്പെടുത്തിയിരുന്നു; ശബരിമലയിൻ തകർന്നടിഞ്ഞ ആർഎസ്എസ് എഴുത്തുകാർക്കും കലാകാരന്മാർക്കുമെതിരെ തിരിയുന്നു: അശോകന്‍ ചെരുവില്‍

പ്രശസ്ത ചലച്ചിത്ര സംവിധായകൻ പ്രിയനന്ദനനു നേരെ നടന്ന ആർ.എസ്.എസ്. ഗുണ്ടാ ആക്രമത്തെ അപലപിച്ച് അശോകന്‍ ചെരുവില്‍.

പ്രിയ നന്ദനനെ ആക്രമിക്കുമെന്ന് നേരത്തെ, ബിജെപി.നേതാവ് ഭീഷണിപ്പെടുത്തിയിരുന്നെന്നും ശബരിമലയിൻ തകർന്നടിഞ്ഞ ആർഎസ്എസ് എഴുത്തുകാർക്കും കലാകാരന്മാർക്കുമെതിരെ തിരിയുകയാണെന്നും അശോകന്‍ ചെരുവില്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം

പ്രശസ്ത ചലച്ചിത്ര സംവിധായകൻ പ്രിയനന്ദനനു നേരെ നടന്ന ആർ.എസ്.എസ്. ഗുണ്ടാ ആക്രമത്തെ ശക്തമായി അപലപിക്കുന്നു.ഇന്ന് പുലർച്ചക്ക് വീടിനടുത്തു വെച്ച് പിന്നിലൂടെ വന്ന് ഒരു ആർ.എസ് എസ്. ഗുണ്ട പ്രിയനെ ആക്രമിച്ച് ഓടിപ്പോവുകയായിരുന്നു എന്നറിയുന്നു. ചെവിയുടെ ഭാഗത്ത് പരിക്കുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിൽ ആർ.എസ്.എസിനെ വിമർശിച്ചതിന്റെ പേരിൽ പ്രിയന് ഭീഷണി ഉണ്ടായിരുന്നു. ബി.ജെ.പി.നേതാവ് ഗോപാലകൃഷ്ണൻ അക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.

ശബരിമലയിൻ തകർന്നടിഞ്ഞ ആർ.എസ്.എസ്. എഴുത്തുകാർക്കും കലാകാരന്മാർക്കുമെതിരെ തിരിയുകയാണ്. അഭിപ്രായം പറയുന്നവരെ അടിച്ചമർത്താനാണ് നീക്കം. കൽ ബുർഗ്ഗിക്കും ഗൗരിലങ്കേഷിനുമെതിരെ നടത്തിയ നീക്കങ്ങളുടെ തുടർച്ചയാണ് പ്രിയനന്ദനനു നേരെ നടന്ന ആക്രമണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News