സാമ്പത്തിക സംവരണം: കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്

സാമ്പത്തിക സംവരണം ഭരണ ഘടനാ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി യൂത്ത് ഫോര്‍ ഇക്വാലിറ്റിസമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ് അയച്ചു.

കേന്ദ്രത്തിന്‍റെ മറുപടി ലഭിച്ച ശേഷം തുടര്‍ നടപടിയെടുക്കുമെന്ന് സുപ്രീം കോടതിയിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന സാമ്പത്തിക സംവരണ നിയമത്തിനെതിരെ സംഘടനയായ യൂത്ത് ഫോര്‍ ഇക്വാളിറ്റിയ്ക്കു പുറമെ ജീവന്‍ കുമാര്‍, വിപിന്‍ കുമാര്‍, ഭാരതീയ പവന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിച്ചത്.

ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയി, ജസ്റ്റിസ് സജ്ഞീവ് ഖന്ന എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

സംവരണത്തിന് സാമ്പത്തിക പിന്നോക്കാവസ്ഥ മാനദണ്ഡം ആക്കുന്നത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് ഹര്‍ജികളിലെ പ്രധാന വാദം. ഭരണഘടന ഭേദഗതി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here