അഭിനയപാഠങ്ങള്‍ പറഞ്ഞുതന്നത് നെടുമുടി വേണു; വിശേഷങ്ങള്‍ പങ്കുവച്ച് രോഹിണി ജെബി ജംഗ്ഷനില്‍

മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളില്‍ ഒരാളായ നെടുമുടി വേണുവിന്റെ അഭിനയമികവിനെക്കുറിച്ച് വാചാലയായി നടി രോഹിണി. കൈരളി പീപ്പിള്‍ ടിവിയിലെ ജെബി ജംഗ്ഷനിലാണ് നെടുമുടി വേണുവിനൊപ്പമുള്ള വിശേഷങ്ങള്‍ രോഹിണി പങ്കുവയ്ക്കുന്നത്.

രോഹിണിയുടെ വാക്കുകള്‍:

”അഭിനയിക്കാന്‍ വന്ന കാലത്തൊക്കെ വിസ്മയിപ്പിച്ച അഭിനേതാവാണ് നെടുമുടി വേണു.
സ്‌ക്രീനില്‍ എന്തു ചെയ്യണം, എങ്ങനെ ചെയ്യണം എന്നൊക്കെ കൃത്യമായി അദ്ദേഹം പറഞ്ഞു തരും.

ഷൂട്ടിംഗ് ഇടവേളകളിലൊക്കെ നെടുമുടി വേണുച്ചേട്ടനോടൊക്കെ ഓരോന്നിനെപ്പറ്റി ചോദിക്കും. അദ്ദേഹം വളരെ ക്ഷമയോടെ, വ്യക്തമായി പറഞ്ഞുതരും. എന്നിലെ അഭിനേതാവിനെ വളര്‍ത്താന്‍ അതൊക്കെ ഒരുപാട് സഹായിച്ചിട്ടുണ്ട്.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News