ദേശീയ ഹരിത ട്രൈബ്യൂണല്‍ ‘ലേക്ക് ബഫര്‍സോണ്‍’ നടപ്പിലാക്കിയാല്‍ ബംഗളുരു നഗരത്തിലെ മിക്ക കെട്ടിടങ്ങളും പൊളിച്ച് നീക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്.
ഏതാണ്ട് 19 ലക്ഷത്തോളം കെട്ടിടങ്ങളാണ് അനധികൃതമായി നിര്‍മ്മിച്ചിരിക്കുന്നത്. ‘ലേക്ക് ബഫര്‍സോണ്‍’ നടപ്പിലായാല്‍ ഇവയത്രയും പൊളിച്ചു നീക്കും.
ജലസ്രോതസ്സുകളുടെ 75മീറ്റര്‍ പരിധിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നാണ് ഹരിത ട്രൈബ്യൂണല്‍ പറയുന്നത്. ഇതു പാലിക്കാത്തവയെല്ലാം പൊളിച്ചു നീക്കും.
ബൃഹത് ബംഗളുരു മഹാനഗര പാലിക കമ്മീഷണര്‍ എന്‍ മഞ്ജുനാഥ പ്രസാദാണ് റിപ്പോര്‍ട്ട് തയ്യാറാക്കിരിക്കുന്നത്.
2016ല്‍ മെയ് നാലിന് ദേശീയ ഹരിത ട്രൈബ്യൂണല്‍ ബഫര്‍ സോണ്‍ സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പേ 256 പുതിയ പ്രൊജക്ടുകള്‍ക്ക് അനുമതി നല്‍കിയിരുന്നു.
എന്നാല്‍ ട്രൈബ്യൂണല്‍ വിധി വന്നശേഷം കൈവശാവകാശം നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
35,054 ഫ്‌ളാറ്റുകളാണ് ഇത്തരം പ്രൊജക്ടുകളുടെ ഭാഗമായി ബെഗംളൂരു നഗരത്തില്‍ നിര്‍മ്മിക്കപ്പെട്ടത്.
നഗരത്തിലെ ഓടകള്‍ക്കും ജലസ്രോതസ്സുകള്‍ക്കും സമീപത്തായാണ് ഇതില്‍ 31,500 കെട്ടിടങ്ങളുള്ളത്.
അതേസമയം സമിതിയുടെ റിപ്പോര്‍ട്ടിനെതിരെയും വിധി നടപ്പിലാക്കാനുള്ള നീക്കത്തിനെതിരെയും വലിയ പ്രതിഷേധം ഉയരുന്നുണ്ട്.
ട്രൈബ്യൂണല്‍ വിധി നടപ്പിലാക്കുകയെന്നത് അപ്രായോഗികമാണെന്നാണ് നിയമ വിദഗ്ധരുടെ അഭിപ്രായം.
19 ലക്ഷത്തോളം വരുന്ന കെട്ടിടങ്ങളിലായി താമസിച്ചു വരുന്ന ജനങ്ങളെ മാറ്റി പാര്‍പ്പിക്കുക എന്നത് വലിയ പ്രതിസന്ധിയാണ്.
മാത്രമല്ല, ഇവരില്‍ പലര്‍ക്കും ഭവനവായ്പയും മറ്റ് സാമ്പത്തിക ബാധ്യതകളും ഉള്ള സാഹചര്യത്തില്‍ മുതല്‍ തിരികെപിടിക്കുന്നത് എങ്ങനെയെന്നത് വെല്ലുവിളിയാകുമെന്നും നിയമ വിദഗ്ധര്‍ പറയുന്നു.
നഗരത്തില്‍ 21,000 ഏക്കര്‍ സ്ഥലത്തായാണ് ഓടകള്‍ നിര്‍മ്മിച്ചിട്ടുള്ളത്. ഓടകള്‍ക്ക് സമീപത്തുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങളും ഹരിത ട്രൈബ്യൂണല്‍ വിലക്കിയിട്ടുണ്ട്.
ഹരിത ട്രൈബ്യൂണലിന് എതിരല്ലെന്നും ജനങ്ങളെ കുടിയൊഴിപ്പിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് ഉള്ളതെന്നുമാണ് പ്രാദേശിക ഭരണകൂടത്തിന്റെ നിലപാട്.

Get real time update about this post categories directly on your device, subscribe now.