ഇരുപത്തിയൊന്നാം നൂറ്റാണ്ട് തിയേറ്ററുകളില്‍; ആവേശത്തോടെ സ്വീകരിച്ച് ആരാധകര്‍

കൊച്ചി: പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന രണ്ടാമത്തെ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ട് തിയേറ്ററുകളിലെത്തി.

31 വര്‍ഷങ്ങള്‍ക്ക് മോഹന്‍ലാലിന്റെ ഇരുപതാം നൂറ്റാണ്ടിന് കിട്ടിയ അതേ ആവേശം തന്നെയാണ് പ്രണവ് ചിത്രത്തിനും ലഭിക്കുന്നത്. രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്ത സിനിമ ടോമിച്ചന്‍ മുളകുപാടം ആണ് നിര്‍മ്മിച്ചിരിക്കുന്നത്.

ആവേശത്തോടെയും ആഘോഷങ്ങളോടെയുമാണ് പ്രണവ് ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ തിയറ്ററുകളില്‍ ആരാധകര്‍ വരവേറ്റത്. 31 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോഹന്‍ലാല്‍ ചിത്രം ഇരുപതാം നൂറ്റാണ്ടിന് കിട്ടിയ അതേ ആവേശം പ്രണവ് ചിത്രത്തിനും ആരാധകര്‍ നല്‍കി കഴിഞ്ഞു.

ആദ്യഷോ കാണാന്‍ സംവിധായകന്‍ അരുണ്‍ ഗോപിയും നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടവും എത്തി. പുതുമുഖ നടി റേച്ചല്‍ ഡേവിഡും സിനിമ കാണാനെത്തിയിരുന്നു.

പ്രേക്ഷകരുടെ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്.

പ്രണവിന്റെയും അരുണ്‍ ഗോപിയുടെയും രണ്ടാമത്തെ ചിത്രവും മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ഒരുക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News