പുതുമുഖങ്ങളുമായി കമലിന്‍റെ ‘പ്രണയ മീനുകളുടെ കടല്‍’

പുതുമുഖങ്ങളെ അണിനിരത്തി കമല്‍ സംവിധാനം ചെയ്യുന്ന “പ്രണയ മീനുകളുടെ കടൽ” എന്ന ചിത്രത്തിന്‍റെ പൂജ കൊച്ചിയില്‍ നടന്നു. സിനിമയ്ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് നടന്‍ മമ്മൂട്ടി തിരി തെളിയിച്ചു.

ഡാനി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ജോണി വട്ടക്കു‍ഴി നിർമ്മിക്കുന്ന ചിത്രത്തിന്‍റെ കഥ പുരോഗമിക്കുന്നത് ലക്ഷദ്വീപ് പശ്ചാത്തലത്തിലാണ്.

പുമുഖങ്ങളെ അണിനിരത്തി കമല്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് “പ്രണയ മീനുകളുടെ കടൽ”. ലക്ഷദ്വീപ് പശ്ചാത്തലത്തില്‍

പുരോഗമിക്കുന്ന പുതിയ സിനിമയുടെ പൂജ കൊച്ചിയില്‍ നടന്നു. മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടി തിരി തെളിയിച്ചുകൊണ്ടാണ് സിനിമയ്ക്ക് തുടക്കം കുറിച്ചത്.

കമലിന്‍റെ സിനിമയ്ക്ക് അദ്ദേഹം എല്ലാവിധ ആശംസകളും നേര്‍ന്നു. ചടങ്ങില്‍ സംവിധായകരായ ജോഷി , സിദ്ധിഖ്, സിബിമലയിൽ , നിർമാതാക്കളായ സിയാദ് കോക്കർ, രഞ്ജിത് തുടങ്ങിയവര്‍ പങ്കെടുത്തു.
ജോണ്‍ പോളും കമലും വലിയൊരു ഇടവേളയ്ക്ക് ശേഷം ഒരുമിക്കുന്ന ചിത്രം കൂടിയാണ് “പ്രണയ മീനുകളുടെ കടൽ.

ദിലീഷ് പോത്തൻ, വിനായകൻ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ പുതുമുഖ നായകൻ ഗാബ്രി ജോസ്, പുതുമുഖ നായികാ – ഋദ്ധി

കുമാർ ,ജിതിൻ പുത്തഞ്ചേരി, ആതിര , ശ്രേയ, തുടങ്ങിയ ഒട്ടേറെ പുതുമുഖ താരങ്ങൾ അണിനിരക്കുന്നു. ഡാനി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ജോണി വട്ടക്കു‍ഴിയാണ് സിനിമ നിർമ്മിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News