ബ്ലാക്ക് ഷീപ്പ്, ഒരു തട്ടിക്കൊണ്ട് പോകലിന്റെ കഥ; പെണ്‍വാണിഭസംഘത്തിന്റെ പിടിയില്‍ നിന്ന് വിദ്യാര്‍ഥിനി രക്ഷപ്പെട്ടത് ഇങ്ങനെ

ഒരു സംഭവകഥ ആസ്പദമാക്കി ഒരുക്കിയ ബ്‌ളാക്ക് ഷീപ്പ് എന്ന ഹ്രസ്വചിത്രമാണ് ഇപ്പോള്‍ യൂട്യൂബില്‍ തരംഗമാകുന്നത്.

കോളജ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോകാന്‍ പെണ്‍വാണിഭസംഘം നടത്തുന്ന ആസൂത്രിത ശ്രമത്തിന്റെയും, തലനാരിഴയ്ക്ക് അവരുടെ പിടിയില്‍ നിന്ന് രക്ഷപെടുന്ന പെണ്‍കുട്ടിയുടെയും കഥയാണ് ബ്ലാക്ക് ഷീപ്പ് എന്ന ഹ്രസ്വചിത്രം പങ്കുവയ്ക്കുന്നത്.

കൊല്ലം ചാത്തന്നൂരില്‍ നടന്ന യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കി നന്ദു ഉണ്ണികൃഷ്ണനാണ് ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത്.

കോളജിലേക്കുള്ള ബസിലെ യാത്രക്കിടയില്‍ ഒപ്പമിരുന്ന സ്ത്രീ പെണ്‍കുട്ടിയുമായി സംസാരിക്കുകയും വലിയ അടുപ്പം പുലര്‍ത്തുകയും ചെയ്യുന്നു.

തന്റെ കഷ്ടതകള്‍ പങ്കുവയ്ക്കുന്ന ഇവര്‍ പെണ്‍കുട്ടിയുടെ വിശ്വാസം നേടിയെടുക്കുകയും ബസ് കൂലിയ്ക്ക് പണം തികയില്ലെന്ന് ചൂണ്ടിക്കാട്ടി കുട്ടിയെ കൊണ്ട് തന്നെ ടിക്കറ്റ് എടുപ്പിക്കുകയും ചെയ്യുന്നു. മറ്റ് യാത്രക്കാരുടെ ശ്രദ്ധയില്‍ അമ്മയും മകളുമാണ് എന്ന ധാരണ ഉണ്ടാക്കിയെടുക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.

പിന്നീട് അരങ്ങേറുന്ന സംഭവങ്ങളാണ് ബ്‌ളാക്ക് ഷീപ്പിനെ വ്യത്യസ്തമാക്കുന്നത്.

പ്രതീഷ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ക്യാമറ നീരജ് രവി, മ്യൂസിക് രാജീവ് കിളിമാനൂര്‍, എഡിറ്റര്‍ തുഷാദ് ചാത്തന്നൂര്‍. അഥീന ദാസ്, സുരഭി, സിനു, പ്രതീപ് തമ്പി, രജനി രാജ് തുടങ്ങിയവരാണ് വേഷമിടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News