ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര 28 മുതല്‍ കേസുകള്‍ കേള്‍ക്കും; തിങ്കളാഴ്ച ജസ്റ്റിസ് യുയു ലളിതിനൊപ്പം ഒന്‍മ്പതാം നമ്പര്‍ കോടതിയില്‍ കേസുകള്‍ കേള്‍ക്കും

ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര 28 മുതല്‍ കേസുകള്‍ കേള്‍ക്കും. ആരോഗ്യ പ്രശ്‌നങ്ങളാല്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയിലായിരുന്നതിനാലാണ് ശബരിമല പു:നപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കാതെ നീണ്ടു പോയിരുന്നത്.

തിങ്കളാഴ്ച ജസ്റ്റിസ് യുയു ലളിതിനൊപ്പം ഒന്‍മ്പതാം നമ്പര്‍ കോടതിയില്‍ കേസുകള്‍ കേള്‍ക്കാന്‍ ഇന്ദു മല്‍ഹോത്രയുടെ പേര് ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.

മുപ്പതാം തീയതി വരെ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയില്‍ ആയിരിക്കും എന്നായിരുന്നു ചീഫ് ജസ്റ്റിസ് നേരത്തെ അറിയിച്ചിരുന്നത്.

അയോധ്യ കേസ് പരിഗണിക്കുന്ന ഭരണഘടന ബെഞ്ച് ചേര്‍ന്നതിന് ശേഷം അധികം വൈകാതെ ശബരിമല കേസ് പരിഗണിക്കുന്ന ഭരണഘടന ബെഞ്ച് ചേരും എന്നാണ് സുപ്രീം കോടതി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ശബരിമലയുമായി ബന്ധപ്പെട്ട നാലു റിട്ട് ഹര്‍ജികള്‍ ഫെബ്രുവരി എട്ടിന് പരിഗണിക്കുമെന്ന് സുപ്രീംകോടതിയുടെ താത്കാലിക ലിസ്റ്റില്‍ കഴിഞ്ഞാഴ്ച ഷെഡ്യൂള്‍ ചെയ്തിരുന്നു.

റിട്ട് ഹര്‍ജിയ്ക്ക് മുമ്പ് പുന പരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുമെന്ന് നവംബര്‍ 13ന് ചീഫ് ജസ്റ്റിസ് തന്നെ വ്യക്തമാക്കിയിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here