പ്രളയ രക്ഷാപ്രവര്‍ത്തനം നടത്തിയ മലയാളി ഉദ്യോഗസ്ഥനും കമാന്‍ഡര്‍ അഭിലാഷ് ടോമിക്കും രാഷ്ട്രപതിയുടെ പുരസ്കാരം

തിരുവനന്തപുരം: കമ്മാന്‍ണ്ടര്‍ അഭിലാഷ് ടോമിയ്ക്ക് രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള പുരസ്‌ക്കാരം.

പ്രളയകാലത്ത് രക്ഷകരായ 3 നാവികസേനാ അംഗങ്ങള്‍ക്കും കരസേനയുടെ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ മേജര്‍ ആര്‍.ഹേമന്ദരാജിനും രാഷ്ട്രപതിയുടെ പുരസ്‌ക്കാരം.

നാവികസേന ഉപമേധാവി വൈസ് അഡ്മിറല്‍ അജിത് കുമാറിന് പരംവിശിഷ്ട സേവാ മെഡല്‍.പോലീസിലെ വിശിഷ്ട സേവനത്തിന് കെ.പി.എ മൂന്നാം ബറ്റാലിയന്‍ കമ്മാന്‍ണ്ടന്റ് കെ.ജി.സൈമണും സ്തുതിയര്‍ഹ സേവനത്തിന് ഏഴ് മലയാളികളും അര്‍ഹരായി.

കേരളത്തിലെ പ്രളയ കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നാവികസേനയില്‍ നിന്നും കമ്മാണ്ടര്‍ വിജയ് വര്‍മ്മ,ചീഫ് പെറ്റി ഓഫീസര്‍ പ്രേമേന്ദ്രകുമാര്‍,സെയിലര്‍ അമിത് എന്നിവര്‍ക്ക് രാഷ്ട്രപതിയുടെ പുരസ്‌ക്കാരം.

പ്രളയത്തെ അതിജീവിച്ച് കൈകുഞ്ഞുങ്ങളേയും ഗര്‍ഭിണികളേയും രക്ഷിച്ച ധീരത പ്രത്യേകം എടുത്ത് പറഞ്ഞാണ് രാജ്യത്തിന്റെ ആദരം.

ആലുവ ചെങ്ങമ്മനാട് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് പൂര്‍ണ്ണ ഗര്‍ഭിണിയായ സാജിദയെ രക്ഷിച്ചെടുത്തത് കമാണ്ടര്‍ വിജയ് വര്‍മ്മയുടെ നേതൃത്വത്തില്‍ എത്തിയ സംഘമാണ്.

കരസേനയുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മേജര്‍ ആര്‍.ഹേമദ് രാജിനും പുരസ്‌ക്കാരം.കടലിലൂടെ ഒറ്റയ്ക്ക് ലോകം ചുറ്റിയ കമ്മാണ്ടര്‍ അഭിലാഷ് ടോമിയും വിശിഷ്ട് സേവനത്തിന് രാഷ്ട്രപതിയുടെ പുരസ്‌ക്കാരത്തിന് അര്‍ഹനായി.

വ്യോമസേനയുടെ കിഴക്കന്‍ കമ്മാഡ് മേധാവിയായ എയര്‍മാര്‍ഷല്‍ രഘുനാഥ് നമ്പ്യാര്‍, എയര്‍മാര്‍ഷല്‍ ബി.സുരേഷ്, നാവികസേന വൈസ് അഡ്മിറല്‍അജിത് കുമാര്‍ പയ്യപ്പിള്ളില്‍ പരമ വിശിഷ്ട സേവ മെഡല്‍.

പോലീസിനെ വിശിഷ്ട സേവനത്തിന് കെ.പി.എ മൂന്നാം ബറ്റാലിയന്‍ കെ.ജി.സൈമണ്‍ അര്‍ഹനായി. സ്തുതിയര്‍ഹ സേവനത്തിന് 9 പേരേയും കേരളത്തില്‍ നിന്ന് പ്രഖ്യാപിച്ചു.

സമാധാന കാലത്ത് സൈനീക സേവനത്തിനുള്ള ഏറ്റവും വലിയ പുരസ്‌ക്കാരമായ അശോക്ചക്ര ജമ്മുകാശ്മീരില്‍ തീവ്രവാദികളെ നേരിടുന്നതിനിടെ കൊല്ലപ്പെട്ട് ലാന്‍സ് നായിക് നസീര്‍ അഹമ്മദിന് പ്രഖ്യാപിച്ചു.

ജമ്മു കാശ്മീരിലെ വിഘടന വാദികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിരുന്ന നസീര്‍ അഹമ്മദ് പിന്നീട് രാജ്യ സേവനം തിരഞ്ഞെടുക്കുകയായിരുന്നു. ഇത്തവണത്തെ കീര്‍ത്തി ചക്ര രണ്ട് പേരും ശൗര്യചക്ര 9 പേരും അര്‍ഹരായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News