പ്രേക്ഷക ഹൃദയം കവരാൻ ഗാംബിനോസിലെ ലാബെലാ.. എത്തി

ആക്ഷന്‍ ത്രില്ലർ “ഗാംബിനോസ്” സിനിമയുടെ ഗാനം പുറത്തിറങ്ങി. ലാബെലാ..എന്ന ഹൃദയ സ്പർശിയായ ഗാനത്തിന് സംഗീതം ഒരുക്കിയത് ജേക്സ് ബിജോയ് ആണ്.

വർഷങ്ങൾക്കു ശേഷം മലയാളത്തിൽ ഒരു സമ്പൂർണ്ണ മാഫിയ ത്രില്ലർ സിനിമ പുറത്തിറങ്ങിയിട്ടു. അതിനു വിരമിട്ടാണ് ഗാംബിനോസ് റിലീസിന് ഒരുങ്ങുന്നത്.

മലബാർ ആണ് സിനിമയുടെ കഥാപശ്ചാത്തലം. കുറ്റകൃത്യങ്ങളിൽ ഗാംബിനോസിന്റെ രീതി പിന്തുടരുന്ന കുടുംബം. ഭരണകൂടത്തിനും പൊലീസിനും നിരന്തരം വെല്ലുവിളി സ്യഷ്ടിക്കുന്ന കുടുംബം അറിയപ്പെടുന്നതും ഗാംബിനോസ് എന്നാണ്.

ചോര കൊണ്ട് എഴുതിയ അധോലോകത്തിന്റെ നിഗൂഢതകൾ നിറഞ്ഞ കഥയുമായാണ് ചിത്രം എത്തുന്നത്. സ്റ്റോറി ഓഫ് എ ക്രൈം ഫാമിലി എന്നാണ് സിനിമയുടെ ടാഗ്‌ലൈൻ.

സംവിധായകന്‍ വിനയന്റെ മകന്‍ വിഷ്ണു വിനയന്‍ നായകനാകുന്ന ചിത്രത്തിൽ രാധിക ശരത്കുമാർ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

തമിഴ് നടൻ സമ്പത്ത്, ശ്രീജിത് രവി, നീരജ ,സിജോയ് വർഗീസ്, മുസ്തഫ, സാലു കെ. ജോർജ്, ജാസ്മിൻ ഹണി എന്നിവരാണ് മറ്റുതാരങ്ങൾ.

ഓസ്ട്രേലിയൻ ഫിലിം കമ്പനിയായ കങ്കാരൂ ബ്രോഡ്കാസ്റ്റിങ്ങിന്റെ ബാനറിലാണ് നിർമ്മാണം. ശ്രീ സെന്തിൽ പിക്ചർസ് ആണ് ചിത്രത്തിന്റെ വിതരണം.

രചന സക്കീർ മഠത്തിൽ. ഛായാഗ്രഹണം എൽബൻ കൃഷ്ണ. എഡിറ്റർ ഷഫീഖ് മുഹമ്മദ്. ‘ഗാംബിനോസ്’ ഫെബ്രുവരിയിൽ തിയറ്ററുകളിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News