മോഹന്‍ലാലിനും നമ്പി നാരായണനും പത്മഭൂഷണ്‍

നടന്‍ മോഹല്‍ലാലിനും നമ്പി നാരായണനും പദ്മഭൂഷണ്‍.ഗായകന്‍ കെ.ജി.ജയന്‍, പുരാവസ്തു ഗവേഷകന്‍ കെ.കെ.മുഹമ്മദ്, ശിവഗിരി മഠത്തിലെ സ്വാമി വിശുദ്ധാനന്ദ എന്നിവര്‍ക്ക് പദ്മശ്രീ.

പരമോന്നത പുരസ്‌ക്കാരമായ ഭാരത് രത്‌ന മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയടക്കം മൂന്ന് പേര്‍ക്ക്.ഫുട്‌ബോള്‍ താരം സുനില്‍ ഛേത്രി, ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍, ഡാന്‍സറും നടനുമായ പ്രഭുദേവയ്ക്കും പദ്മശ്രീ.

112 പേര്‍ക്കാണ് ഈ വര്‍ഷത്തെ പദ്മപുരസ്‌ക്കാരങ്ങള്‍.കേരളത്തില്‍ നിന്ന് നടന്‍ മോഹല്‍ലാലും ,ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞനും ചാരകേസില്‍ നിരവധി പീഡനങ്ങള്‍ ഏറ്റ് വാങ്ങുകയും ചെയ്ത നമ്പി നാരായണനും രാജ്യം പദ്മ ഭൂഷണ്‍ പുരസ്‌ക്കാരം നല്‍കി ആദരിക്കും.

മുതിര്‍ന്ന് മാധ്യമ പ്രവര്‍ത്തകന്‍ കുല്‍ദീപ് നെയ്യാക്ക് മരണാനന്തര ബഹുമതിയായ പദ്മഭൂഷണ്‍ നല്‍കും. പതിനാല് പേര്‍ പദ്മ ഭൂഷണ് അര്‍ഹരായപ്പോള്‍ പദ്മശ്രീ പുരസ്‌ക്കാരം 94 പേര്‍ക്ക്.

മലയാളികളായ ഗായകന്‍ കെ.ജി.ജയന്‍, പുരാവസ്തു ഗവേഷകന്‍ കെ.കെ.മുഹമ്മദ്, ശിവഗിരി മഠത്തിലെ സ്വാമി വിശുദ്ധാനന്ദ എന്നിവര്‍ക്ക് പദ്മശ്രീ പ്രഖ്യാപിച്ചു.

പരമോന്നത സിവിലയന്‍ പുരസ്‌ക്കാരമായ ഭാരത് രത്‌നയ്ക്ക് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും മരണാനന്തര പുരസ്‌ക്കാരമായി ആര്‍എസ്എസ് താത്വിക ആചാര്യനായിരുന്ന സാമൂഹിക പ്രവര്‍ത്തകനുമായ നാനാജി ദേശ്മുഖ്, ആസാമി സംഗീതജ്ഞന്‍ ഭുപന്‍ ഹസാരിഖ് എന്നിവര്‍ക്കും നല്‍കും.

പുരസ്‌ക്കാര ലഭ്യതയില്‍ സന്തോഷമുണ്ടെന്ന് പ്രണബ് മുഖര്‍ജി പ്രതികരിച്ചു. കായിക രംഗത്ത് നിന്നും ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്ന്റന്‍ സുനില്‍ഛേത്രി, അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച് ഗൗതം ഗംഭീര്‍ എന്നിവര്‍ക്ക് പദ്മശ്രീ ലഭിച്ചു.

സംഗീതജ്ഞരായ ശിവമണി,ശങ്കര്‍ മഹാദേവന്‍ ചലച്ചിത്ര താരം പ്രഭുദേവ എന്നിവര്‍ക്കും പദ്മശ്രീ.

പദ്മവിഭൂഷണ്‍,ഭാരത് രത്‌ന എന്നീ പരമോന്നത പുരസ്‌ക്കാരങ്ങളില്‍ ആര്‍എസ്.എസ് ബന്ധം ഇത്തവണയും പ്രകടമാണ്.പ്രണബ് മുഖര്‍ജി മുതിര്‍ന്ന് നേതാവാണങ്കിലും രാഷ്ട്രിയ പ്രേരിതമായാണ് പുരസ്‌ക്കാരമെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here