സാലെ ജീവനോടെയുണ്ടാകും; തെരച്ചില്‍ നിര്‍ത്തരുതെന്ന അപേക്ഷയുമായി മെസി

വിമാന യാത്രക്കിടെ കാണാതായ അര്‍ജന്‍റീന ഫുട്‌ബോള്‍ താരം എമിലിയാനൊ സാലെയ്ക്കായുള്ള തിരച്ചില്‍ അവസാനിപ്പിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി സൂപ്പര്‍ താരം ലയണല്‍ മെസി. എന്‍റെ ഹൃദയം ഇപ്പോഴും പറയുന്നു, സാലെ ജീവനോടെയുണ്ടെന്ന്.

അവന്‍ പോരാളിയാണ്. അത്ര പെട്ടെന്ന് ഒന്നും കീഴടങ്ങില്ല. അവനും പൈലറ്റും അല്‍ഡേര്‍നി ദ്വീപുകള്‍ക്കിടയില്‍ എവിടെയെങ്കിലുമുണ്ടാകും. അദ്ദേഹത്തിന്‍റെ കുടുംബത്തിനും സുഹൃത്തുകൾക്കും എല്ലാ പിന്തുണയുമുണ്ടാകും. ഒപ്പം സാലയ്ക്കായി പ്രാർഥിക്കുകയും ചെയ്യുന്നുവെന്നും മെസി ഇന്‍സ്റ്റാ സ്റ്റോറിയില്‍ കുറിച്ചു.

ഇന്നലെ വരെ കൂടെ കളിച്ചവന്‍ ജീവനോടെയുണ്ടോ എന്നറിയില്ല. എങ്കിലുംഇനിയും പ്രതീക്ഷ ബാക്കിയുണ്ടെന്നും ഈ ഒരസ്ഥയില്‍ തിരച്ചില്‍ നിര്‍ത്തരുതെന്നും മെസി ആവശ്യപ്പെട്ടു. ‘പ്ലീസ്, പ്ലീസ്..നിങ്ങള്‍ തിരച്ചില്‍ അവസാനിപ്പിക്കരുത്.

എല്ലാ വിവരവും അറിഞ്ഞുകൊണ്ടുതന്നെയാണ് ഞാനിത് പറയുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും തിരച്ചില്‍ അവസാനിപ്പിക്കരുത്. ഇതുവരെയുള്ള പ്രയത്നത്തെ ഞാന്‍ അഭിനന്ദിക്കുന്നു.

ആശയക്കുഴപ്പമേറിയ ഈ നിമിഷത്തില്‍ സങ്കടവും നിരാശയും എങ്ങനെ പ്രകടിപ്പിക്കണമെന്ന് എനിക്കറിയില്ല. സാലെയും പൈലറ്റും അല്‍ഡേര്‍നി ദ്വീപുകള്‍ക്കിടയില്‍ എവിടെയെങ്കിലുമുണ്ടെന്ന് തന്നെയാണ് എന്‍റെ പ്രതീക്ഷയെന്നും മെസി ഇന്‍സ്റ്റാ ഗ്രാമില്‍ കുറിച്ചു.

സാലെയും പൈലറ്റ് ഡേവിഡ് ഇബോട്‌സണും ജീവനോടെയുണ്ടാകുമെന്ന പ്രതീക്ഷ പൊലിഞ്ഞതോടെ തിരച്ചില്‍ നിര്‍ത്താന്‍ പൊലീസും അധികൃതരും തീരുമാനമെടുത്തത്. ഇതിനതിരെ സാലെയുടെ കുടുംബാംഗങ്ങളുടെ പ്രതിഷേധം പുറത്തുവന്നതിന് പിന്നാലെയാണ് മെസിയുടെ അപേക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News