തലസ്ഥാന നഗരത്തെ ഞെട്ടിച്ച മൺവിള ഫാമിലി പ്ലാസ്റ്റിക്ക് തീപിടുത്തം അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി

കഴക്കൂട്ടം പോലീസ് അന്വേഷണം നടത്തിയ കേസ് കഴിഞ്ഞ ദിവസമാണ് ക്രൈം ബ്രാഞ്ചിന് കൈമാറാൻ ഡി ജി പി ഉത്തരവിട്ടത്. തിരുവനന്തപുരം ജവഹർ നഗർ യൂണിറ്റിലെ ക്രൈയിംബ്രാഞ്ച് ഡിവൈഎസ്പി സുഗതനാണ് അന്വോഷണ ചുമതല.

നേരത്തെ കഴക്കൂട്ടം പോലീസിന്റെ അന്വേഷണത്തിൽ ഫാക്ടറിയിൽ തീയിട്ടതുമായി ബന്ധപ്പെട്ട് ഫാക്ടറിയിലെ ജീവനക്കാരായ പെരുങ്ങുഴി മുട്ടപ്പലം ചിലക്കൂർ വീട്ടിൽ വിമൽ എം.നായർ (21), കഴക്കൂട്ടം കാര്യവട്ടം സരസ്വതി ഭവനിൽ ബിനു (36) എന്നിവരെ അറസ്റ്റ് ചെയ്യ്തിരുന്നു.

കഴിഞ ആഴ്ചയാണ് രണ്ട് പേരും ജാമ്യത്തിലിറങ്ങിയത്. കേസന്വേഷണം അവസാനിച്ച് അടുത്ത മാസം കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനിരിക്കേയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.

നേരത്തെ തന്നെ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങൾ ഉയർന്ന് വന്നിരുന്നു. ഫാക്ടറിയിലെ സി സി ടി വി ക്യാമറയിൽ നിന്നും ലഭിച്ച ദൃശ്വത്തിന്റെ അടിസ്ഥാനത്തിലാണ് ഈ രണ്ട് പ്രതികളേയും അറസ്റ്റ് ചെയ്യ്തത്.

തീ പടർന്ന് കയറിയ ബിൽഡിങ്ങിനകത്ത് ഇവർ കയറി പോയതൊഴിച്ചാൽ തീ കത്തിച്ചതിന്റെ യാതൊരു വിധ തെളിവുകളും പോലീസിന് ലഭിച്ചില്ലന്ന ബന്ധുക്കളുടെ ആരോപണവും ഉയർന്നിരുന്നു.

പിടിയിലായ പ്രതികളിൽ ഒരാൽ ബുദ്ധി വൈകല്യമുള്ള മാളും മറ്റൊരാൽ 21 വയസ്കാരനുമായിരുന്നു.വിമൽ ഒരു വർഷമായി ഫാക്ടറിയിലെ സ്റ്റോറിലാണ് ജോലി.

ബിനു ആറ് മാസം മാത്രമെ ആയിട്ടുള്ളൂ കമ്പനിയിൽ ജോലിക്കെത്തിയിട്ട്.പ്രതികളെ പോലീസ് പിടികൂടി കഴക്കൂട്ടം പോലീസ് സ്റ്റേഷനിലെത്തിച്ച സമയം മുതൽ പ്രതികളുടെ മാതാപിതാക്കളും ബന്ധുക്കളും പ്രതികൾ നിരപരാധികളാണെന്ന് നിരന്തരം പറഞ്ഞിരുന്നു.

അതേപോലെ പോലീസിന്റെ രഹസ്യാനോഷണ വിഭാഗവും പോലീസിന്റെ അന്വേഷണത്തിൽ ക്രമക്കേടുണ്ടെന്ന് കാണിച്ച് റിപോർട്ട് നൽകിയിരുന്നു.

ഇതിനെ തുടർന്ന് ബന്ധുക്കൾ കേസ് അന്വേഷണത്തെ ചോദ്യം ചെയ്യ്ത് കൊണ്ടു് അന്വേഷണം മറ്റൊരു ഏജൻസിയെ കൊണ്ട് അന്വേഷിക്കണമെന്ന് ഡി ജി പി ക്കും മറ്റും പരാതി നല്കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി കൊണ്ടു പോലീസ് മേധാവി ഉത്തരവിറക്കിയിരിക്കുന്നത്.

2018 ഒക്റ്റോബർ 31 ന് വൈകിട്ട് 6 മണിയോടെയാണ് 100 കണക്കിന് ജീവനക്കാർ പണിയെടുക്കുന്ന ഫാമിലി പ്ലാസ്റ്റിക്ക് ഫാക്ടറിയിൽ തീ പടർന്നത്. പതിനഞ്ച് മണിക്കൂർ കത്തിജ്വാലിച്ച തീയിൽ 40 കോടിയോളം രൂപയുടെ നഷ്ടമാണ് പോലീസ് കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here