
ഇന്ത്യന്‍ ഫുട്‌ബോളിലെ ഇതിഹാസം ഐ.എം വിജയന്‍ ആദ്യമായി നിര്‍മ്മിക്കുന്ന സിനിമയുടെ ടൈറ്റില്‍ പുറത്തിറങ്ങി. “പാണ്ടി ജൂനിയേഴ്‌സ്” എന്നാണ് ചിത്രത്തിന്റെ പേര്.
പഴന്തുണികൊണ്ടു പൊതിഞ്ഞു വച്ചിരിക്കുന്ന ചുവന്ന നക്ഷത്രം പുറത്തു കാണുന്നൊരു പുതിയ ഫുട്‌ബോളിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ ടൈറ്റില്‍ ആലേഖനം ചെയ്തിരിക്കുന്നത്.
രണ്ടുമാസം മുമ്പ് സിനിമാ നിര്‍മ്മാതാവാകുന്നുവെന്ന് പ്രഖ്യാപിക്കുമ്പോള്‍ ഫുട്‌ബോളുമായി ബന്ധപ്പെട്ടതാണ് ആദ്യ ചിത്രമെന്ന് ഐ.എം വിജയന്‍ വ്യക്തമാക്കിയിരുന്നു.
‘നെവര്‍ ബെറ്റ് എഗൈന്‍സ്റ്റ് അണ്ടര്‍ ഡോഗ്’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ‘അണ്ടര്‍ ഡോഗ്’ എന്ന പ്രയോഗം മൂര്‍ച്ചയുള്ള ഒരു സാമൂഹ്യയാഥാര്‍ത്ഥ്യത്തിന്റെ സൂചനയാണ് തരുന്നത്. ദരിദ്രനും നിസ്സഹായനുമായ ആള്‍, തോറ്റുകൊണ്ടിരിക്കുന്ന ആള്‍ എന്നെല്ലാമാണ് അണ്ടര്‍ ഡോഗെന്ന ഇംഗ്ലീഷ് പദത്തിന്റെ മലയാള അര്‍ത്ഥം.
വളരെ കടുത്ത ദാരിദ്രസാഹചര്യങ്ങളില്‍ നിന്നും ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഗിരിശൃംഗങ്ങള്‍ കീഴടക്കിയ ഐ.എം.വിജയന്‍ നിര്‍മ്മക്കുന്ന ചിത്രത്തിന്റെ ടൈറ്റിലിനൊപ്പം ടാഗ് ലൈനായി ‘നെവര്‍ ബെറ്റ് എഗൈന്‍സ്റ്റ് അണ്ടര്‍ ഡോഗ്’ എന്ന് വരുന്നതില്‍ ആകാംക്ഷയുണ്ട്.
തീര്‍ച്ചയായും ഈ ആകാംക്ഷയെ ജ്വലിപ്പിക്കുന്നതാണ് സിനിമ യഥാര്‍ത്ഥ ജീവിതത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്ന സൂചന. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറായിട്ടില്ല.
എന്തായാലും ഐ.എം.വിജയന്‍ ആദ്യമായി നിര്‍മ്മിക്കുന്ന സിനിമയെന്ന നിലയില്‍ പാണ്ടി ജൂനിയേഴ്‌സിന്റെ ടൈറ്റില്‍ വൈറലായിരിക്കുകയാണ്.
ബിഗ് ഡാഡി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഐ.എം.വിജയനും അരുണ്‍ തോമസും ദീപൂ ദാമോദറും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. നവാഗതനായ ദീപക് ഡിയോണാണ് ചിത്രത്തിന്റെ സംവിധാനവും രചനയും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here