ഒടുവില്‍ ആക്രമണകാരിയായ ചിന്നത്തമ്പിയെ പിടികൂടി; കൊമ്പുകള്‍ക്ക് പരുക്ക്

തമിഴ്‌നാട് അതിര്‍ത്തി വനമേഖലയില്‍ ജനങ്ങള്‍ക്ക് ശല്യക്കാരനായിരുന്ന ചിന്നത്തമ്പി എന്ന ഒറ്റയാനെ തമിഴ്‌നാട് വനംവകുപ്പ് വെള്ളിയാഴ്ച പിടികൂടി.

കോയമ്പത്തൂര്‍ വനാതിര്‍ത്തിയിലെ മാങ്കടവ്, തടാകം, ചിന്ന തടാകം ഭാഗങ്ങളിലുള്ള ഗ്രാമവാസികളുടെ പേടിസ്വപ്‌നമായിരുന്നു ഒറ്റയാന്‍. കഴിഞ്ഞ രണ്ട് മാസമായി ആനയെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു.

രാവിലെ ഒറ്റയാന്റെ സമീപത്ത് ഉണ്ടായിരുന്ന മറ്റ് കാട്ടാനകളെ വിരട്ടി ഓടിച്ചശേഷം മയക്ക് വെടിവയ്ക്കുകയായിരുന്നു. വനംവകുപ്പിന്റെ പ്രത്യേക വാഹനത്തില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ പാതിമയക്കത്തില്‍ ആക്രമണകാരിയായ ആനയെ ജെസിബി ഉപയോഗിച്ച് നിയന്ത്രിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ ഒറ്റയാന്റെ കൊമ്പുകള്‍ക്ക് പരിക്കേറ്റു.

പിന്നീട് കുങ്കി ആനകളെ ഉപയോഗിച്ച് വാഹനത്തില്‍ കയറ്റി. തുടര്‍ന്ന് വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തില്‍ ചികിത്സനല്‍കി.

പ്രദേശത്ത് ഭീതിപരത്തിയിരുന്ന വിനായകന്‍ എന്ന ഒറ്റയാനെ വനപാലകര്‍ ഡിസംബറില്‍ പിടികൂടി മുതുമല വനമേഖലയില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ച് വിട്ടയച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News