”ഇതുകൊണ്ടൊന്നും വ്യത്യസ്തമായ അഭിപ്രായങ്ങളെ നിശബ്ദമാക്കാനാവില്ല”: #പ്രിയനന്ദനനൊപ്പം

തിരുവനന്തപുരം: സംവിധായകന്‍ പ്രിയനന്ദനനെതിരെ നടന്ന ആര്‍എസ്എസ് ആക്രമണത്തില്‍ പ്രതിഷേധവുമായി നടി സജിതാ മഠത്തില്‍.

പ്രിയനന്ദനു നേരെയുണ്ടായ ആക്രമണം കേരളത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും ഇതുകൊണ്ടൊന്നും വ്യത്യസ്ത അഭിപ്രായപ്രകടനങ്ങളെ ഇല്ലാതാക്കാനാകില്ലെന്നും സജിതാ മഠത്തില്‍ പറഞ്ഞു.

സജിതയുടെ വാക്കുകള്‍:

പ്രിയനന്ദനനു നേരെയുള്ള ആക്രമണം കേരളത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ്. നാഷനല്‍ അവാര്‍ഡ് നേടിയ, പ്രമുഖനായ ഒരു കലാകാരന്‍ ഇങ്ങിനെ അപമാനിക്കപ്പെട്ടത് ഒരിക്കലും അംഗീകരിക്കാനാവില്ല. ഇത് പുരോഗമന കേരളത്തിനു തന്നെ നാണക്കേടാണ്. ഇതുകൊണ്ടൊന്നും വിത്യസ്തമായ അഭിപ്രായങ്ങളെ നിശ്ശബ്ദമാക്കാനാവില്ല! കുറ്റവാളികളെ ഉടന്‍ പിടികൂടി മാതൃകാപരമായ ശിക്ഷാനടപടികള്‍ക്ക് വിധേയരാക്കുക.
#പ്രിയനന്ദനനൊപ്പം

ഇന്നലെയാണ് പ്രിയനന്ദനന്റെ തൃശ്ശൂര്‍ വല്ലച്ചിറയിലെ വീടിന് മുന്നില്‍വെച്ച് ആര്‍എസ്എസ് സംഘം ആക്രമിച്ചതും ദേഹത്ത് ചാണകവെള്ളം തളിച്ചതും. രാവിലെ പാല്‍ വാങ്ങുന്ന സമയം മനസിലാക്കി കാത്തിരുന്നാണ് ആക്രമിച്ചത്.

സംഭവത്തിലെ മുഖ്യപ്രതി ആര്‍എസ്എസ് മുഖ്യശിക്ഷകായിരുന്ന വല്ലച്ചിറ സ്വദേശി സരോവര്‍(26)നെയാണ് പൊലീസ് പിടികൂടിയിട്ടുണ്ട്. പ്രതിക്കെതിരെ കലാപശ്രമം, അക്രമം, മാന്യവ്യക്തിയെ പ്രകോപനമില്ലാതെ പൊതുമധ്യത്തില്‍ അവഹേളിക്കല്‍, ദേഹോപദ്രവം, അസഭ്യംവിളി, ഭീഷണി തുടങ്ങിയ വകുപ്പുകളിലായി കേസെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here