താന്‍ കൊടുത്ത ഒരു കോടി രൂപയുടെ നഷ്ടപരിഹാര കേസിലെ പ്രതിയാണ് സെന്‍കുമാര്‍; ഗോവിന്ദ ചാമിയെയും മറിയം റഷീദയെയും തന്നെയും തമ്മില്‍ താരത്മ്യം ചെയ്യുന്നത് സെന്‍കുമാറിന്റെ സംസ്‌കാരം; സെന്‍കുമാറിന് മറുപടിയുമായി നമ്പി നാരായണന്‍

തിരുവനന്തപുരം: പത്മവിഭൂഷണ്‍ നല്‍കിയതിനെ വിമര്‍ശിച്ച മുന്‍ ഡിജിപി ടിപി സെന്‍കുമാറിന് മറുപടിയുമായി നമ്പി നാരായണന്‍.

താന്‍ കൊടുത്ത ഒരു കോടി രൂപയുടെ നഷ്ടപരിഹാര കേസില്‍ സെന്‍കുമാര്‍ പ്രതിയാണെന്ന് നമ്പി നാരായണന്‍ പറഞ്ഞു. അദ്ദേഹം സംസാരിക്കുന്നത് ചാരക്കേസ് മുഴുവനും അന്വേഷിച്ച പോലെയാണ്.

ഗോവിന്ദ ചാമിയെയും മറിയം റഷീദയെയും തന്നെയും തമ്മില്‍ താരത്മ്യം ചെയ്യുന്നത് സെന്‍കുമാറിന്റെ സംസ്‌കാരം. അതിനെതിരെ താന്‍ പ്രതികരിക്കുന്നില്ലെന്നും നമ്പി നാരായണന്‍ പറഞ്ഞു.

സെന്‍കുമാര്‍ ആരുടെ ഏജന്റായിട്ടാണ് സംസാരിച്ചതെന്ന് അറിയില്ല. അദ്ദേഹത്തിന് അറിയാവുന്ന കാര്യങ്ങള്‍ സുപ്രീംകോടതിയുടെ കമ്മിറ്റിയില്‍ പറയട്ടെ. ചാരക്കേസ് ആദ്യം പൊലീസും പിന്നീട് സിബിഐയും അന്വേഷിച്ചു. 1994 ല്‍ തുടങ്ങിയ കേസ് പൂര്‍ത്തിയായി മാറിയത് 2018ലാണ്. സെന്‍കുമാറിന്റെ വാക്കുകള്‍ക്ക് താന്‍ വില നല്‍കില്ലെന്നും നമ്പി നാരായണന്‍ കൂട്ടിചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here