സെന്‍കുമാര്‍ വെട്ടില്‍; നമ്പി നാരായണന് പത്മഭൂഷണ്‍ ശുപാര്‍ശ ചെയ്തത് ബിജെപി എംപി രാജീവ് ചന്ദ്രശേഖര്‍

ഐഎസ്.ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് പദ്മ പുരസ്‌ക്കാരത്തിനായി ശുപാര്‍ശ ചെയ്തത് ബിജെപി എം.പിയും കേരളത്തിലെ എന്‍ഡിഎ വൈസ് ചെയര്‍മാനുമായി രാജീവ് ചന്ദ്രശേഖര്‍. കത്തിന്റെ വിശദാംശങ്ങള്‍ പീപ്പിള്‍ ടിവിയ്ക്ക് ലഭിച്ചു.

സെപ്തംബര്‍ 19നാണ് രാജീവ് ചന്ദ്രശേഖര്‍ കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. നമ്പി നാരായണന് പദ്മഭൂഷണ്‍ നല്‍കിയതിനെതിരെ രംഗത്ത് എത്തിയ മുന്‍ ഡിജിപിയും ബിജെപി സഹയാത്രികുമായ സെന്‍കുമാര്‍ ഇതോടെ വെട്ടിലായി. ബിജെപിക്കെതിരെയാണ് സെന്‍കുമാറിന്റെ നീക്കം.

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കാണ് രാജീവ് ചന്ദ്രശേഖര്‍ എം.പി നമ്പി നാരായണനായി കത്തെഴുതിയത്. 2018 സെപ്ന്റബര്‍ 19ന് നല്‍കിയ കത്തില്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ രംഗത്ത് നമ്പി നാരായണന്‍ നല്‍കിയ സംഭാവനങ്ങളും, ഐഎസ്.ആര്‍ഒ ചാരകേസും അതിനെതിരെയുള്ള നിയമപോരാട്ടങ്ങളും അംഗീകരിച്ച് പുരസ്‌ക്കാരം നല്‍കണമെന്ന് ആവശ്യപ്പെടുന്നു.

ചാരകേസ് ഉണ്ടായതിനെ തുടര്‍ന്ന് വ്യക്തിപരമായി നിരവധി നഷ്ടങ്ങള്‍ നമ്പി നാരായണന്‍ നേരിടേണ്ടി വന്നുവെന്നും കേരളത്തിലെ എന്‍ഡിഎ വൈസ് ചെയര്‍മാന്‍ കൂടിയായ രാജീവ് ചന്ദ്രശേഖരന്‍ പ്രത്യേകം എടുത്ത് പറയുന്നുണ്ട്.50 ലക്ഷം രൂപ നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി സെപ്ന്റബര്‍ 14നാണ് ഉത്തരവിട്ടത്.

അതിന് അഞ്ച് ദിവസത്തിന് ശേഷം രാജീവ് ചന്ദ്രശേഖരന്‍ ശുപാര്‍ശ നല്‍കി. ഈ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നമ്പി നാരായണനെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഷോര്‍ട്ട് ലിസ്റ്റ് ചെയ്തത്. പദ്മ പുരസ്‌ക്കാരം നല്‍കണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്. പക്ഷെ കേന്ദ്ര സര്‍ക്കാരില്‍ പദ്മ പുരസ്‌ക്കാരങ്ങളില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന പദ്മഭൂഷണ്‍ തന്നെ നല്‍കി.

രാജീവ് ചന്ദ്രശേഖരാണ് ശുപാര്‍ശ ചെയ്തതെന്ന് വിവരം പുറത്ത് വന്നത് സെന്‍കുമാറിനെ വെട്ടിലാക്കി. നമ്പി നാരായണന് പദ്മഭൂഷണ്‍ ശുപാര്‍ശ ചെയ്തത് സംസ്ഥാന സര്‍ക്കാരായിരിക്കും എന്ന പ്രതീക്ഷയിലാണ് സെന്‍കുമാറ് നമ്പി നാരായണന് എതിരെ രംഗത്ത് എത്തിയത്.

നിലവില്‍ സെന്‍കുമാര്‍ നടത്തിയ വാര്‍ത്താസമ്മേളനം ബിജെപി കേന്ദ്രനേതൃത്വത്തിനും കേന്ദ്ര സര്‍ക്കാരിനും എതിരായി മാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News