സംസ്ഥാന സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും പുകഴ്ത്തി ഗവര്‍ണര്‍ ജസ്റ്റിസ് പി സാദാശിവം. പിണറായി വിജയന് കീഴില്‍ സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ ത്വരികഗതിയിലാണെന്ന് ഗവര്‍ണര്‍. തിരുവനന്തപുരത്ത് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന റിപബ്ലിക്ക് ദിന സന്ദേശത്തിലാണ് ഗവര്‍ണര്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും പുകഴ്ത്തിയത് സംസ്ഥാനത്തും പൗഢ ഗംഭീരമായി റിപ്ലബിക്ക് ദിനം ആഘോഷിച്ചു. വിവിധ ജില്ലകളില്‍ മന്ത്രിമാര്‍ ദേശീയ പതാക ഉയര്‍ത്തി

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പൗഢ ഗംഭീരമായ ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം പതാക ഉയര്‍ത്തിയതോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ദേശീയ പതാകയുര്‍ത്തിയപ്പോള്‍ ആദര സൂചകമായി വ്യോമസേന ആകശത്ത് നിന്ന് പുഷ്പ വൃഷ്ടി നടത്തി. വ്യോമസേന വിമാനം കരസേന, വ്യോമസേന,ബിഎസ്എഫ്, സിആര്‍പിഫ് അടക്കമുളള സേനവിഭാങ്ങളും പോലീസിലെ വിവിധ ബറ്റാലിയനുകളും,ഫയര്‍ഫോഴ്‌സ് ,വനം വകുപ്പ്,എന്‍സിസി, സ്‌കൗട്ട് അടക്കമുളള സായുധേതര വിഭാഗങ്ങളും അടക്കം 23 പ്‌ളാറ്റുണുകളാണ് മാര്‍ച്ച്പാസ്റ്റില്‍ പങ്കെടുത്തത്.

കര്‍ണ്ണാടക സ്റ്റേറ്റ് പോലീസിന്റെ ഒരു പ്‌ളാറ്റിയൂണും, ഡോഗ് സ്‌ക്വാഡും ,അശ്വാരൂഢ സേനയും വിവിധ ബാന്‍ഡ് വിഭാഗങ്ങളും അണിനിരന്ന റിപബ്ലിക്ക് പരേഡ് വിവിധ സേനാ വിഭാഗങ്ങളുടെ ശക്തിവിളിച്ചോതുന്നതായി. മുഖ്യമന്ത്രി പിണറായി വിജയന് കീഴില്‍ സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ ത്വരികഗതിയിലാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.

സങ്കുചിത രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ പെട്ട് കേരളത്തിന്റെ വികസനം തടസപെടാന്‍ പാടില്ലെന്നും ,സംസ്ഥാനത്തിന്റെ പ്രതിഛായയെ പിറകോട്ട് അടിപ്പിക്കുന്ന അടിക്കടിയുളള ഹര്‍ത്താലുകളെ പറ്റി ആത്മപരിശോധന വേണമെന്നും ഗവര്‍ണര്‍ റിപബ്‌ളിക്ക് ദിന സന്ദേശത്തില്‍ പറഞ്ഞു

മുഖ്യമന്ത്രി പിണറായി വിജയന്‍ , മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ , ഉദ്യോഗസ്ഥര പ്രമുഖര്‍, ഐപിഎസ് ഓഫീസറന്‍മാര്‍ എന്നീവര്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന റിപ്‌ളബിക്ക് ദിന ചടങ്ങില്‍ പങ്കെടുത്തു. വിവിദ ജില്ലകളില്‍ മന്ത്രിമാര്‍ ദേശീയ പതാക ഉയര്‍ത്തി.

ഇടുക്കിയില്‍ മന്ത്രി എം എം മണിയും, കോഴിക്കോട് എകെ ശശീന്ദ്രനും, മലപ്പുറത്ത് കെ ടി ജലീലും, കണ്ണൂരില്‍ ഇപി ജയരാജനും, എറണാകുളത്ത് എസി മൊയ്തീനും,വയനാട് കടന്നപളളി രാമചന്ദ്രനും, പാലക്കാട് എകെ ബാലനും, കൊല്ലത്ത് മേഴ്‌സികുട്ടിയമ്മയും , ആലപ്പുഴയില്‍ ജി .സുധാകരനും, കോട്ടയത്ത് കെ .കൃഷ്ണന്‍കുട്ടിയും,പത്തനംതിട്ടയില്‍ കടകംപളളി സുരേന്ദ്രനും, പതാക ഉയര്‍ത്തി