നടി അമ്പിളി ദേവി വീണ്ടും വിവാഹിതയായി; വരന്‍ നടന്‍ ജയന്‍ ആദിത്യന്‍; വീഡിയോ കാണാം

മലയാളികളുടെ പ്രിയ നടി അമ്പിളി ദേവി വീണ്ടും വിവാഹിതയായി. സീരിയന്‍ നടനും അനശ്വര നടന്‍ ജയന്റെ അനുജന്റെ മകനുമായ ജയന്‍ ആദിത്യനാണ് വരന്‍.

ജയന്‍ ആദിത്യന്‍ ഇതിനുമുന്നേ മൂന്ന് തവണ വിവാഹം കഴിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ കൊല്ലം കൊറ്റന്‍ കുളങ്ങര ക്ഷേത്രത്തില്‍വെച്ചായിരുന്നു വിവാഹം.

2009ലാണ് കാമറാമാന്‍ ലോവലിനെ അമ്പിളി ദേവി ആദ്യം വിവാഹം കഴിച്ചത്. ആ ബന്ധത്തില്‍ അമ്പിളിക്ക് ഏഴു വയസ്സുള്ള ഒരു മകനുമുണ്ട്.

ഇന്നലെ രാവിലെ നടന്ന കല്യാണ ചടങ്ങില്‍ അമ്പിളി ദേവിയുടെ ബന്ധുക്കളും മകനും പങ്കെടുത്തു. ആദിത്യന്റെ നാലാമത്തെ വിവാഹമാണിത്.

അതേസമയം അമ്പിളി ദേവിയുടെ ആദ്യഭര്‍ത്താവ് ലോവല്‍ കേക്ക് മുറിച്ച് ആഘോഷിക്കുന്നതിന്റെ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച.

പ്രമുഖ നടീ നടന്‍മാരുടെ സാന്നിധ്യത്തില്‍ വച്ച് ആഘോഷപൂര്‍വ്വം കേക്ക് മുറിച്ചുളള ലോവലിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.


വീജിയോ വൈറലായതോടെ നിരവധി ആളുകളാണ് പല അഭിപ്രായങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

ചിലര്‍ വീഡിയോയെ അനുകൂലിക്കുമ്പോല്‍ ചിലര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News