‘ഭഗവത് രത്‌ന അല്ല, ഭാരത് രത്‌ന’: വീണ്ടും ബിജെപിയെ ട്രോളി ദ ടെലഗ്രാഫ്

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും മുന്‍ രാഷ്ട്രപതിയുമായ പ്രണബ് കുമാര്‍ മുഖര്‍ജിയ്ക്ക് ഭാരതരത്‌ന നല്‍കിയത് ആര്‍എസ്എസ് ആസ്ഥാനത്തെത്തി അവരുടെ മേധാവി മോഹന്‍ ഭഗവതിനൊപ്പം വേദി പങ്കിട്ടതിനാലാണോ എന്ന സംശയം ഉയര്‍ത്തി ദേശീയ ദിനപത്രം ‘ദ ടെലഗ്രാഫ്’.

തലക്കെട്ടുകളിലൂടെ മുമ്പും സംഘപരിവാരിനെയും കേന്ദ്ര സര്‍ക്കാരിനെയും തുടരെ ഞെട്ടിച്ച പത്രം ഇന്ന് നല്‍കിയ തലക്കെട്ട് ഇങ്ങനെ: Bharat ,not Bhagvat,Ratna. പ്രണബ് മോഹന്‍ ഭഗവതിനൊപ്പം നില്‍ക്കുന്ന ചിത്രവും പത്രം ഒപ്പം കൊടുത്തിട്ടുണ്ട്. തലക്കെട്ടിന് നിരവധി പ്രശംസകളാണ് സോഷ്യല്‍മീഡിയയില്‍ ലഭിക്കുന്നത്.

മുമ്പ് പലവട്ടം മോദിയെയും സര്‍ക്കാരിനെയും വിമര്‍ശിക്കുന്ന കാവ്യാത്മക തലക്കെട്ടുകളിലൂടെ പത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News