
സ്വപ്നവാഹനമായ ബിഎംഡബ്ലു 7 സീരീസ് സ്വന്തമാക്കി മലയാളികളുടെ പ്രിയ നടന്‍ ദിലീപ്. ദിലീപും അമ്മയും ചേര്‍ന്നാണ് കാറിന്റെ താക്കോല്‍ ഏറ്റുവാങ്ങിയത്.
ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ കോടതി സമക്ഷം ബാലന്റെ ട്രെയ്‌ലറിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്. കൂടാതെ പ്രഫസര്‍ ഡിങ്കന്റെ ചിത്രീകരണത്തിലുമാണ് ദിലീപ്.
ബി. ഉണ്ണികൃഷ്ണനുമായി ഒന്നിക്കുന്ന ആദ്യ കോമഡി ചിത്രം കൂടിയാണ് കോടതി സമക്ഷം ബാലന്‍. പ്രിയ ആനന്ദ്, സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, ബിന്ദു പണിക്കര്‍, പ്രഭാകര്‍, സിദ്ദിഖ് തുടങ്ങി വലിയ താരങ്ങളാണ് ചിത്രത്തിലുളളത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here