ഭരണഘടനയെ വെല്ലു‍വിളിക്കുന്ന പ്രവണത സമൂഹത്തില്‍ വര്‍ദ്ധിക്കുന്നു; ഇതിനെതിരെ ഭരണഘടനാപരമായ ചെറുത്തുനില്‍പ്പുകള്‍ ഉയര്‍ത്തിക്കൊണ്ടുവരണം: മുഖ്യമന്ത്രി

ഭരണഘടനയെ വെല്ലുവിളിക്കുന്ന അവസ്ഥ നമ്മുടെ സമൂഹത്തിൽ വര്‍ദ്ധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്.

സമൂഹത്തില്‍ നവോത്ഥാന മൂല്യങ്ങളെ ഇല്ലാതാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും വിശ്വാസത്തെയും ആചാരത്തെയും മറയാക്കി ഇവര്‍ ഭരണഘടനയെ അട്ടിമറിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇതിനെതിരെ ശക്തമായ പോരാട്ടങ്ങള്‍ ഭരണഘടനയ്ക്ക് അധിഷ്ടതമായി നടത്തണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

കേരള നിയമസഭയും പൊതുവിദ്യാഭ്യാസ വകുപ്പും സാക്ഷരതാ മിഷനും സംയുക്തമായി സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ സംഘമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

ഭരണഘടനയെ ചിലർ വെല്ലുവിളിക്കുന്നുവെന്നും ഇത് ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നും. സുപ്രീം കോടതിയെ പോലും നിഷേധിക്കുന്ന ഇവരുടെ സമീപനത്തിനെതിരെ ശക്തമായ പോരാട്ടങ്ങൾ ഭരണഘടനയിലധിഷ്ടിതമായി നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസത്തെ മറയാക്കി ചില സ്ഥാപിത താത്പര്യക്കാർ ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനയെകുറിച്ച് സാധാരണക്കാർക്ക് മനസിലാക്കുവാൽ സാക്ഷരതാമിഷൻ നടപ്പിലാക്കുന്ന ഭരണഘടനാസാക്ഷരത എന്ന പരിപാടിയുടെ ഭാഗമായാണ് സംരക്ഷണ സംഘമം സംഘടിപ്പിച്ചത്.

പരിപാടിയിർ സ്പീക്കർ പി ശ്രീരാമകൃഷ്മൻ ഭരണഘടനാസംരക്ഷണപ്രതിജ്ഞ ചൊല്ലികൊടുത്തു.മേയർ വി കെ പ്രശാന്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വികെ മധു,എം വി ഗോവിന്ദൻ മാസ്റ്റർ,സാക്ഷരതാ മിഷൻ ഡയറക്ടർ പി എസ് ശ്രീകല എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here