മോനെ കേശവാ..അടങ്ങടാ…ഇനി നീ മുന്നോട്ട് പോകുന്നുണ്ടെങ്കില്‍ എന്നെ തട്ടിയകറ്റി പൊയ്‌ക്കോളൂ…. ഇടഞ്ഞ കൊമ്പന്റെ മുന്നില്‍ നെഞ്ചുവിരിച്ചു നിന്ന് രണ്ടാം പാപ്പാന്‍; വീഡിയോ വൈറല്‍

പെട്ടന്നുണ്ടായ ഭാവമാറ്റം അവന്‍ തിരിച്ചറിഞ്ഞു. മുന്നില്‍ കയറി രണ്ടു കൊമ്പിലും പിടിച്ചു, ഇനി നീ മുന്നോട്ട് പോകുന്നുണ്ടെങ്കില്‍ എന്നെ തട്ടിയകറ്റി പൊയ്‌ക്കോളൂ…. ‘മോനെ കേശവാ.. അടങ്ങടാ ‘… എല്ലാം തകര്‍ത്തെറിയാന്‍ മനസ് പറഞ്ഞിട്ടും ഒരു നിമിഷം കേശവന്‍ തിരിച്ചറിഞ്ഞു മുന്നില്‍ നില്കുന്നത് അവന്റെ സ്വന്തം ആണ്.

പൊന്നുപോലെ നോക്കുന്ന സ്വന്തം അനീഷ് പുതുപ്പള്ളി…’ചെറായി പൂരത്തിനിടെ പുതുപ്പള്ളി കേശവന്‍ ഭയന്ന് ഓടാന്‍ നോക്കിയപ്പോള്‍ രണ്ടാം പാപ്പാനായ അനീഷ് കാട്ടിയ ഈ ധീരതയെ സോഷ്യല്‍മീഡിയ ഇരുകൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.

പുതുപ്പള്ളി കേശവന്റ് രണ്ടാന്‍ പാപ്പാനാണ് അനീഷ്. ചെറായി പൂരത്തിന് വിരണ്ടു ഓടാന്‍ നോക്കിയ ആനയെ കൊമ്പില്‍ തള്ളി നിര്‍ത്തുകയായിരുന്നു അനീഷ്. എന്നാല്‍ ഉടന്‍ തന്നെ ഇടയാന്‍ നിന്ന ആന ശാന്തനാവുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News