ഓസ്ട്രേലിയന്‍ ഓപ്പണ്‍: കണക്കു തീര്‍ക്കാന്‍ നദാല്‍; ഫൈനലില്‍ ഇന്ന് സ്വപ്ന പോരാട്ടം

ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ ഇന്ന് സ്വപ്ന പോരാട്ടം. റാഫേല്‍ നദാലും, ജ്യോകോവിച്ചും തമ്മിലാണ് കിരീടപോരാട്ടം.

ഇരുവരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത് ഏ‍ഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണെന്ന പ്രത്യേകതയും ഫൈനല്‍ പോരാട്ടത്തിനുണ്ട്. 2012ലെ ഫൈനല്‍ നീണ്ടുനിന്നത് 5 മണിക്കൂറും 53 മിനിട്ടുമായിരുന്നു.

ആറുവട്ടം ചാമ്പ്യനായിട്ടുള്ള ജ്യോകോവിച്ച് സെമിയില്‍ റെക്കോര്‍ഡ് ജയത്തോടെയാണ് ഫൈനലിലേക്കെത്തിയത്. അതേ സമയം 2012ല്‍ തന്നെ തോല്‍പ്പിച്ച ജോക്കോവിച്ചിനെ തോല്‍ര്ർപ്പിച്ച് കിരീടം നേടാനുറച്ചാണ് നദാലുമിറങ്ങുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here