നരേന്ദ്ര മോദി ഇന്ന് കേരളത്തില്‍

ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തില്‍ എത്തും.കൊച്ചിയിലെത്തുന്ന മോദി യുവമോർച്ച സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കും. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ഒരു മാസത്തിനിടെ രണ്ടാം തവണയാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്.

ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ കൊച്ചി നാവിക സേനാ വിമാനത്താവളത്തിൽ ഇറങ്ങുന്ന മോദി കൊച്ചിൻ റിഫൈനറി സന്ദർശിക്കും.

ബിപിസിഎല്ലിന്റെ വിവിധ പദ്ധതികൾ അദ്ദേഹം ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ,മന്ത്രിമാർ, എം എൽ എ മാർ എന്നിവർ പങ്കെടുക്കും.

വൈകിട്ട് നാല് മണിക്ക് തൃശൂരിലേക്ക് തിരിക്കുന്ന മോദി യുവമോർച്ച സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കും,

ശബരിമല സമരം പരാജയമായിരുന്നുവെന്ന് ബിജെപി തന്നെ സമ്മതിച്ച സാഹചര്യത്തിലാണ് മോദി യുടെ വരവ്. ഈ മാസം തന്നെ രണ്ടാം തവണയാണ് മോദി കേരളത്തിൽ എത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News