ഈ സര്‍ക്കാര്‍ വനിതാ കോളേജും ഇവിടത്തെ കുട്ടികളും ഏറെ പ്രതീക്ഷയിലാണ് 

മലപ്പുറം: മലപ്പുറത്തെ ഏക സര്‍ക്കാര്‍ വനിതാ കോളേജ് ബജറ്റ് ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. വാടകക്കെട്ടിടത്തില്‍നിന്ന് മാറാനും അടിസ്ഥാന സൗകര്യങ്ങളൊരുക്കാനും തുക വകയിരുത്തുമെന്നാണ് ഇവര്‍ കാത്തിരിക്കുന്നത്.

2015-ല്‍ യു ഡി എഫ് സര്‍ക്കാര്‍ ഒരുസൗകര്യവുമൊരുക്കാതെ തുടങ്ങിയതാണ് ഈ കോളേജ്. ഇപ്പോള്‍ രണ്ടാമത്തെ വാടകക്കെട്ടിടമാണിത്.

മലപ്പുറം ഗവണ്‍മെന്റ് കോളേജിന് സമീപത്തെ ഷോപ്പിങ് കോംപ്ലക്‌സിലാണ് താല്‍ക്കാലികമായി പ്രവര്‍ത്തിക്കുന്നത്. നാനൂറോളം വിദ്യാര്‍ത്ഥികളുള്ള കോളേജിന് ഇടതുസര്‍ക്കാര്‍ ഇന്‍കെല്‍ എജുസിറ്റിയില്‍ അഞ്ചേക്കര്‍ സ്ഥലം നല്‍കി.

കെട്ടിടവും മറ്റു അടിസ്ഥാന സൗകര്യങ്ങളുമാണ് ഇനി ആവശ്യം. കോളേജെന്നുപറയാന്‍ വിദ്യാര്‍ത്ഥികളും ചുരുങ്ങിയ അധ്യാപകരുമല്ലാതെ മറ്റൊന്നും ഇവിടെയില്ല, ലാബ്, ലൈബ്രറി, ഓഡിറ്റോറിയം, കാറ്റും വെളിച്ചവുമുള്ള ക്ലാസ് മുറികള്‍ ഒന്നും കോളേജിലില്ല.

വിദ്യാഭ്യാസ മന്ത്രിയും ജനപ്രതിനിധികളും നല്‍കിയ ഉറപ്പുകള്‍ ബജറ്റില്‍ കാണുമോയെന്നാണ് ഇവര്‍ കാത്തിരിക്കുന്നത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel