കന്യാസ്ത്രീകളുടെ സ്ഥല മാറ്റത്തിന് പിന്നില്‍ ഫ്രാങ്കോ മുളയ്ക്കല്‍; നീക്കത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകർ മുഖ്യമന്ത്രി പിണറായിക്ക് കത്തയച്ചു

കന്യാസ്ത്രീകളുടെ സ്ഥല മാറ്റത്തിന് പിന്നില്‍ ഫ്രാങ്കോ മുളയ്ക്കലാണെന്നും, കന്യാസ്ത്രീകളെ കൂട്ടത്തോടെ നാടുകടത്താനുള്ള നീക്കത്തിൽ ഇടപെടണമെന്നും ആവശ്യപ്പെട്ട്, രാജ്യത്തെ 55 സാംസ്‌കാരിക സാമൂഹിക പ്രവർത്തകർ മുഖ്യമന്ത്രിക്ക് കത്തയച്ചു.


സ്ഥലം മാറ്റത്തിനു പിന്നിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലാണ്. മദർ ജനറൽ സിസ്റ്റർ റജീന ബിഷപ്പിന്റെ നിർദ്ദേശം നടപ്പാക്കുകയാണ്. കന്യാസ്ത്രീകളെ സർക്കാരിന്റെയും പൊതുസമൂഹത്തിന്റെയും സംരക്ഷണ വലയത്തിൽ നിന്നും പുറത്താക്കാനാണ് നീക്കം.

വിചാരണ കഴിയും വരെ കന്യാസ്ത്രീകളെ കുറവിലങ്ങാട് മഠത്തിൽ തന്നെ പാർപ്പിക്കാൻ ഇടപെടണം എന്നാവശ്യം കവി സച്ചിതാനന്ദൻ. നോവലിസ്റ്റുകളായ ആനന്ദ്. മനീഷ സേഥി തുടങ്ങിയവരാണ് കത്തിനെ പിന്തുണക്കുന്നവർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel