ആറു കോടിയടിച്ചത്, വീട്ടമ്മയ്ക്കെന്ന് പ്രചാരണം;  മാധ്യമ പ്രവര്‍ത്തകരും നാട്ടുകാരും വീട്ടിലേക്ക്; ഒടുവില്‍ സംഭവിച്ചത്

കൊല്ലം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ്-ന്യൂ ഇയര്‍ ബംപറിന്‍റെ വിന്നറിനെ ഇതുവരെയും കണ്ടെത്താന്‍ ക‍ഴിഞ്ഞില്ല. കൊല്ലത്താണ് ബംബര്‍ അടിച്ചതെങ്കിലും,ആരാണ് ആ ഭാഗ്യവാന്‍ എന്ന് ഇതുവരെയും കണ്ടെത്താന്‍ ക‍ഴിഞ്ഞിട്ടില്ല.

അതിനിടെ കൊല്ലത്തെ പെരുമ്പുഴ പുനുക്കന്നൂര്‍ ചിറയ്ക്കടുത്തുള്ള ഒരു വീട്ടമ്മയ്ക്കാണ് ലോട്ടറി അടിച്ചതെന്ന പ്രചരണം ഉണ്ടായി. ഇതോടെ മാധ്യമ പ്രവര്‍ത്തകരടക്കം നിരവധിപ്പേരാണ്, ഭാഗ്യ ദേവത കടാക്ഷിച്ച വീട്ടമ്മയെ കാണാനായി എത്തിയത്.

അപ്രതീക്ഷിതമായി ഒരു കൂട്ടം ആളുകള്‍ വീട്ടിലേയ്ക്ക് എത്തിയതോടെവീട്ടുകാരും അത്ഭുതപ്പെട്ടു. കാര്യം അന്വേഷിച്ചപ്പോ‍ഴാണ്, ലോട്ടറി അടി ച്ച വിവരം, അവര്‍ അറിഞ്ഞത്.

താന്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും, ലോട്ടറി എടുത്തിട്ടില്ലെന്നും, ബംബര്‍ തനിക്കല്ല അടിച്ചതെന്നും വീട്ടമ്മ വ്യക്തമാക്കിയപ്പോ‍ഴാണ് അമളി പറ്റിയ കാര്യം നാട്ടു കാര്‍ക്കും മനസ്സിലായത്. അതോടെ അനുമോദനങ്ങളുമായി വീട്ടിലെത്തിയവര്‍ അതേ വേഗത്തില്‍ മടങ്ങി.

കൊല്ലം ഇരുമ്പുപാലത്തിനടുത്ത് കൊച്ചു കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിനു മുന്നില്‍ ലോട്ടറി കച്ചവടം നടത്തുന്ന അനി എന്നയാള്‍ വിറ്റ ഇ ഡബ്ല്യു 213957 എന്ന ടിക്കറ്റിനാണ് ലോട്ടറി അടിച്ചത്. എന്നാല്‍ ഭാഗ്യദേവത കടാക്ഷിട്ടയാളെ ഇതുവരെയും കണ്ടെത്താന്‍ ക‍ഴിഞ്ഞിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News